ഉപ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇന്നും കനത്ത മഞ്ഞുവീഴ്ച; കടന്ന് പോകാൻ സാധിക്കാതെ വാഹനങ്ങള്‍
ഉപ്പള: ഉപ്പള-മഞ്ചേശ്വരം ഭാഗങ്ങളില്‍ ഇന്ന് രാവിലെയുണ്ടായ കനത്ത മഞ്ഞുവീഴ്ച കാരണം വാഹനങ്ങള്‍ കടന്ന് പോകാൻ ഏറെ ബുദ്ധിമുട്ടി . രാവിലെ 6മണി മുതൽ 8.00 മണി വരെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. മച്ചമ്പാടി, സുങ്കതകട്ടെ, പൈവളിഗെ,പെർമുദെ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് കാരണം രാവിലെ ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.ഈ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിച്ചില്ല.
രണ്ട് ദിവസം മുമ്പും കനത്ത മഞ്ഞ് വീഴ്ച കാരണം വാഹനങ്ങൾ ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്നു.
രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കച്ചവടക്കാര്‍ അടക്കമുള്ളവര്‍ക്ക് മഞ്ഞുവീഴ്ച കാരണം ഏറെ നേരം വാഹനങ്ങളുമായി പോകാന്‍ കഴിഞ്ഞിരുന്നില്ല.
ഇതാദ്യമായാണ് ഇത്രയും വലിയ മഞ്ഞുവീഴ്ച ഈ പ്രദേശങ്ങളില്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശീയ പാതയും മഞ്ഞ് കൊണ്ട് മൂടിക്കെട്ടിയ നിലയിലായിരുന്നു.
വിവരമറിഞ്ഞ് മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് മഞ്ഞുവീഴ്ച കാണാന്‍ എത്തിയത്.