വിനോദസഞ്ചാരികള്‍ക്കായി കാസറഗോഡും ഒരുങ്ങുന്നു, പ്രതീക്ഷയോടെ നാട്

0 0
Read Time:4 Minute, 55 Second

വിനോദസഞ്ചാരികള്‍ക്കായി കാസറഗോഡും ഒരുങ്ങുന്നു, പ്രതീക്ഷയോടെ നാട്

കാസറഗോഡ്: വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ് കാസര്‍കോട്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നിരവധി ടൂറിസം പദ്ധതികളാണ് ഇവിടെയൊരുങ്ങുന്നത്.വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ പെരിയ എയര്‍സ്ട്രിപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. ചെറുകിട വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും ഏറിയിട്ടുണ്ട്.

ഡി.പി.ആര്‍ , ഭൂമി ഏറ്റെടുക്കല്‍, വികസനം തുടങ്ങിയവയ്ക്കായി ബഡ്ജറ്റില്‍ ഒന്നര കോടി രൂപയാണ് നീക്കിവച്ചത്. റണ്‍വേ, പാര്‍ക്കിംഗ്‌ബേ, പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം, കാര്‍പാര്‍ക്ക് തുടങ്ങിയവ രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കും. ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായാണ് പെരിയയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നത്. മുമ്ബുണ്ടായിരുന്ന എതിര്‍പ്പുകളും തടസ്സങ്ങളും ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്.പൊസഡിഗുംബെ, അഴിത്തല വിനോദ സഞ്ചാര പദ്ധതികള്‍ ഇനി ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കും.കുമ്ബള റൂറല്‍ ടൂറിസം പ്രൊജക്‌ട്, നമ്ബ്യാര്‍ക്കല്‍ അണക്കെട്ട് ടൂറിസം പദ്ധതി എന്നിവയും കാസര്‍കോടിന്റെ ടൂറിസം പ്രതീക്ഷകളാണ്.

നമ്ബ്യാര്‍ക്കല്‍ അണക്കെട്ട് ടൂറിസം പദ്ധതി കൈമാറി ഇപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലാണ് . തൈക്കടപ്പുറം, കണ്വതീര്‍ഥ ബീച്ച്‌, വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, മലബാര്‍ ടൂറിസം ട്രാവല്‍ സര്‍ക്യൂട്ട്, റാണിപുരം ഇക്കോ ടൂറിസം, വീരമലക്കുന്ന് വികസനം എന്നീ പദ്ധതികളും യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കാസര്‍കോട് വികസന പാക്കേജില്‍ 2021-22 സാമ്ബത്തിക വര്‍ഷം 125 കോടിയാണ് അനുവദിച്ചത്.ഇതില്‍ ടൂറിസം വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങളായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, കോട്ടഞ്ചേരി ഇക്കോ ടൂറിസം, വീരമലക്കുന്ന് ടൂറിസം പദ്ധതി, പൊസഡിഗുംബെ, കോളിയാര്‍ മല ആന്‍ഡ് കാവേരികുളം പദ്ധതികളുടെ എസ്റ്റിമേറ്റ് അടക്കമുള്ള വിശദ പദ്ധതിയുടെ കടലാസ് പണികളും അന്തിമഘട്ടത്തിലാണ്. ജില്ലയിലെ ഏറ്റവും മനോഹരമായ തീരങ്ങളില്‍ ഒന്നാണ് അഴിത്തല. സര്‍ക്കാരിന് 20 ഏക്കര്‍ സ്ഥലം ഇവിടെയുണ്ട്. കര്‍ണാടകയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് പൊസഡിഗുംബെയും ടൂറിസത്തില്‍ വലിയ സാദ്ധ്യതകളാണു തുറന്നിടുന്നത്.
കാസര്‍കോടിന്റെ സൗന്ദര്യറാണി

കാസര്‍കോട്ടെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പച്ചപ്പുല്‍മേടുകള്‍കൊണ്ട് സൗന്ദര്യം വിതറിയ കാഴ്ചകാണാനും കുളിര്‍കാറ്റേല്‍ക്കാനും മലമുകളിലേക്കുള്ള വനയാത്രക്കും സഞ്ചാരികളെത്തുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സഞ്ചാരികളുടെ എണ്ണംകൂടും.
അറുപതുകളില്‍ കോട്ടയം ക്രിസ്ത്യന്‍ രൂപത കോടോത്ത് കൂടുംബത്തില്‍നിന്നും കുടിയേറ്റക്കാര്‍ക്ക് വാങ്ങിയ ഭൂമിയുടെ അതിരുകള്‍ റാണിപുരം ടൂറിസ്റ്റ് കേന്ദ്രമാണ്. കുടിയേറി വന്നവരാണ് പഴയ മാടത്തുമലയുടെ പേര് മാറ്റി റാണിപുരമാക്കിയത്.
പടിഞ്ഞാറ് ബേക്കല്‍ കോട്ടയും കിഴക്ക് കാവേരിയും കൂടി ഉള്‍പ്പെടുന്ന ടൂറിസം പാക്കേജ് തന്നെ ഇപ്പോള്‍രൂപപ്പെട്ടുവരുന്നുണ്ട്. റാണിപുരത്തെത്തുന്ന കുട്ടികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയും നിരവധി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!