മലയാളികൾക്ക് അഭിമാന നിമിഷം; ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡിലേക്ക് പ്രമുഖ വ്യവസായി അബദുൽ ലത്തീഫ് ഉപ്പളയെ തെരഞ്ഞെടുത്തു
മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അബ്ദുൽ ലത്തീഫ് ഉപ്പളയെ തെരഞ്ഞടുത്തു.
. ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും കാസര്‍കോട് ഉപ്പള സ്വദേശിയുമാണ് അബ്ദുല്‍ ലത്തീഫ്.
ചരിത്രപരമായ നിയോഗത്തിലേക്കാണ് അദ്ദേഹം കാലെടുത്ത് വെച്ചത്.
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിലേക്ക് ആദ്യമായാണ് വിദേശികള്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്.
ഒമ്പത് വിദേശികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ഇതില്‍ അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ മൂന്ന് മലയാളികളും. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. വോട്ട് ചെയ്യാനായി ഗവര്‍ണറേറ്റുകളില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് രീതിയിലായിരുന്നു പോളിങ്. രാത്രി പത്ത് മണിയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വി.എം.എ. ഹകീം, സാമൂഹിക പ്രവര്‍ത്തകന്‍ സുഹാര്‍ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്രഹാം രാജു എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്ന മറ്റു മലയാളികള്‍. ആദ്യമായാണ് ചേംബര്‍ ഓഫ് കോമേഴ്‌സിലേക്ക് വിദേശികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ജില്ലയിലെ പ്രവാസി വ്യവസായികളില്‍ ഏറെ ശ്രദ്ധേയനും കഴിഞ്ഞ കേരള ലോക സഭയില്‍ പ്രതിനിധിയുമായിരുന്ന ലത്തീഫ് ഉപ്പള ഗേറ്റിന്റെ വിജയം ഉത്തരമലബാറുകാര്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്.
നിരവധി സാമൂഹ്യ, ജീവകാരുണ്യ സംരംഭങ്ങളുടെ നേതൃനിരയില്‍ സജീവമാണ് ലത്തീഫ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ലത്തീഫിന്റെ ഉടമസ്ഥതയില്‍ 25 ഓളം ഹോസ്പിറ്റലുകളുണ്ട്. ഇതില്‍ 13 എണ്ണവും മസ്‌ക്കത്തിലാണ്.
13,000 കമ്പനികളാണ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 61 ശതമാനവും ഫസ്റ്റ്, പ്രീമിയം ക്ലാസുകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെല്ലാം വോട്ടവകാശമുണ്ടായിരുന്നു.
ബദര്‍ അല്‍സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയ അബ്ദുല്‍ ലത്തീഫ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മാതാവിന്റെ സ്മരണയില്‍ ഐശാല്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ച് സാമൂഹിക-സേവന മേഖലയില്‍ ശ്രദ്ധയനാണ് അദ്ദേഹം. സുല്‍ത്താന്റെ വിഷന്‍ 2040ന്റെ അവിഭാജ്യ ഭാഗമായി പ്രവാസി വ്യവസായ സമൂഹത്തെ മാറ്റാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് പറഞ്ഞു. പ്രവാസി വ്യവസായ സമൂഹത്തെ ക്രിയാത്മക രീതിയില്‍ പിന്തുണക്കുകയെന്ന ഉത്തരവാദിത്വവും അവസരവുമാണ് ഒ.സി.സി.ഐ ഗവേണിംഗ് ബോഡി അംഗത്വത്തിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.