മുട്ടം ഗേറ്റ് അണ്ടർ പാസിനായി സംഘടിപ്പിച്ച സൂചനാ സമരം; ജനരോഷം കൊണ്ട് ആളിക്കത്തി
മുട്ടം: മുട്ടം ഗേറ്റ് അണ്ടർ പാസിനായി സംഘടിപ്പിച്ച സൂചനാ സമരത്തിൽ ജനരോഷം കൊണ്ട് ആളിക്കത്തി .
പെരിങ്കടി മുതൽ ഷിറിയാ പുഴ വരെ 1500 ൽ പരം വരുന്ന കുടുംമ്ങ്ങബൾ താമസിക്കുന്ന പ്രദേശത്തുള്ള ജനങ്ങൾക്ക് പുറം ലോകത്തേക്കുള്ള ഏക ആശ്രയമാണ് മുട്ടം റയിൽവേ ഗേറ്റ്.
ഈ ഗേറ്റിലൂടെ വരുന്ന വാഹനങ്ങൾക്ക് അനിവാര്യമാണ് NH അണ്ടർ പാസ്. കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന കുനിൽ സ്കൂൾ, ഷിറിയ സ്കൂൾ, ഷിറിയ അമ്പലം, മുട്ടം പള്ളി, പെട്രോൾ പമ്പുകൾ മുതലായവയും , പടിഞ്ഞാർ വശത്തുള്ള റേഷൻ കട, ഹെൽത്ത് സെന്റർ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ മുതലായവയും ഉപയോഗിക്കാൻ പ്രയാസകരമാവുന്ന അവസ്ഥയാണ് വരാൻ പോകുന്നത്.
അത് മറികടക്കാനായി ഒരു അണ്ടർ പാസ് അനുവദിച്ച് കിട്ടണം എന്ന ആവശ്യം ഉന്നയിച്ച് മുട്ടം ഗേറ്റ് പരിസരത്തുള്ള പ്രദേശവാസികൾ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ബന്ദപ്പെട്ട അധികാരികളിലേക്ക് നിവേധനം നൽകുകയും ചെയ്തിരുന്നു.
മൂന്നാം ഘട്ടം എന്ന നിലയിൽ ഇന്നലെ 14/11/22 ന് മുട്ടം ഗേറ്റ് പരിസരത്ത് നൂറ് കണക്കിന് ആളുകൾ ഒരുമിച്ച് കൂടി സൂചനാ സമരം നടത്തി. മഞ്ചേശ്വരം MLA, AKM അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഉമർ അപോളോ അധ്യക്ഷത വഹിച്ചു. ടി എ മൂസ, വസന്ത മയ്യ, എ കെ കയ്യാർ, ബാബു ബന്ദിയോട്, കിശോർ ബന്ദിയോട് , എം ബി യൂസുഫ്, സുകുമാർ കൊപ്പള, ഖൈറുന്നിസ, റഷീദ , B K അബ്ദുൽ ഖാദിർ , KH അഷ്റഫ് എന്നിവർ സംസാരിച്ചു.
കുമ്പോൽ സയ്യദ് കുഞ്ഞികോയ തങ്ങൾ സമര പന്തലിലെത്തി ആശീർവദിച്ചു.
ആക്ഷൻ കമ്മിറ്റി കൺവീനർ അഷ്റഫ് ബായാർ സ്വാഗതവും, ജോയിന്റ് കൺവിനർ രാഘവൻ മുട്ടം നന്ദിയും പറഞ്ഞു.
ബശീർ ഗ്രീൻലാന്റ്, സുരേഷ് മുട്ടം, ശശി മുട്ടം, ഹനീഫ് കെ കെ, ഹനീഫ് MH രാകേഷ് മുട്ടം എന്നിവർ നേതൃത്വം നൽകി.