ആർഎസ്പി മുൻ ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു

0 0
Read Time:1 Minute, 27 Second

ആർഎസ്പി മുൻ ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു


തിരുവനന്തപുരം ∙ ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ (82) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.

1940 ഏപ്രിൽ 20 ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബി.എ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർഎസ്പി വിദ്യാർഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ അധ്യാപകനായിരുന്നു. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡൻ 99 ൽ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!