ദുബൈ കെ എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് ഗംഭീര തുടക്കം;ഏഴ് ദിവസങ്ങളിൽ പുതുതായി ചേർന്നത് നാന്നൂറോളം മംഗൽപാടി നിവാസികൾ

ദുബൈ: യു.എ.ഇ. കെ എം സി സിയുടെ കീഴിൽ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കുന്ന മെമ്പർഷിപ് ക്യാമ്പയിന് ദുബായിൽ ഗംഭീര തുടക്കം.
മംഗൽപാടി പഞ്ചായത്തുകാരായ നാന്നൂറോളം പേരാണ് ഇതിനോടകം പുതുതായി സംഘടനയിൽ ചേർന്നത്. ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ മെമ്പർഷിപ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യവസായ പ്രമുഖൻ അബ്ദുൽ അസീസ് അയ്യൂരിന് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ നൽകി നിർവ്വഹിച്ചു.
നേതാക്കളായ സുബൈർ കുബണൂർ, ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, ഹാഷിം ബണ്ടസാല, ഇദ്രീസ് അയ്യൂർ എന്നിവർ സംബന്ധിച്ചു.
കെ എം സി സിയുടെ സന്ദേശം ദുബായിലെ ഓരോ മംഗൽപാടി സ്വദേശികൾക്കുമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വിപുലമായ ക്യാമ്പയിൻ നടത്തിപ്പിനായി വിവിധ പദ്ധതികളാവിഷ്കരിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.


