എ.എൻ ഷംസീർ അടുത്ത സ്പീക്കർ; എം.ബി രാജേഷ് മന്ത്രിയാകും; സിപിഎം സെക്രട്ടറിയേറ്റിലെ തീരുമാനം ഇങ്ങനെ…

0 0
Read Time:1 Minute, 53 Second

എ.എൻ ഷംസീർ അടുത്ത സ്പീക്കർ; എം.ബി രാജേഷ് മന്ത്രിയാകും; സിപിഎം സെക്രട്ടറിയേറ്റിലെ തീരുമാനം ഇങ്ങനെ…

തിരുവനന്തപുരം: എ എൻ ഷംസീർ അടുത്ത നിയമസഭാ സ്പീക്കറാകും.(a n shamseer speaker) എം ബി രാജേഷ് മന്ത്രിയാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ​ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണ് മന്ത്രി സഭയിലെ അഴിച്ചുപണി.(a n shamseer speaker)

ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വെക്കണമെന്ന് നേതൃതലത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു.നിയമസഭ സമ്മേളനം നടക്കുന്നത് കൊണ്ട് അത് കഴിഞ്ഞ് മതി എന്നായിരുന്നു തീരുമാനം. സമ്മേളനം കഴിഞ്ഞതോടെ രാജിക്കുള്ള വഴി ഒരുങ്ങിയിട്ടുണ്ട്.

എംഎൽഎ സ്ഥാനം രാജി വെക്കുന്ന അഭ്യൂഹം ഉണ്ടെങ്കിലും നേതൃത്വം അത് പൂർണമായും തള്ളിക്കളഞ്ഞു. എ എൻ ഷംസീർ, പി നന്ദകുമാർ എന്നിവരുടെ പേരുകൾ നേരത്തെ മന്ത്രിസ്ഥാനത്ത് കേട്ടിരുന്നു. എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് വന്ന് പുതിയ ഒരാളെ സ്പീക്കർ ആക്കുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!