കാണ്‍പൂര്‍: ഗുണ്ടാതലവനെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിലെ ഡിഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ ക്രിമിനലുകള്‍ എന്‍കൗണ്ടറിന് വിധേയമാക്കി. കാണ്‍പൂരിലെ ദിര്‍കു ഗ്രാമത്തില്‍ വെച്ച് വ്യാഴാഴ്ച രാത്രിയിലായിരുന്നു ഗുണ്ടാസംഘം പോലീസ് സംഘത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. 60 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേ എന്നയാളെ അറസ്റ്റ് ചെയ്യാന്‍ ചൗബയൂര്‍ സ്‌റ്റേഷനില്‍ നിന്നുമാണ് പോലീസുകാര്‍ ഗ്രാമത്തില്‍ എത്തിയത്.
ഗൂണ്ടാനേതാവിന്റെ ഒളിത്താവളത്തില്‍ എത്തിയ പോലീസ് ഇയാള്‍ക്കരികിലേക്ക് നീങ്ങുമ്ബോള്‍ തുടര്‍ച്ചയായി ബുള്ളറ്റുകള്‍ പ്രവഹിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്നുമായിരുന്നു വെടിവെയ്പ്പുണ്ടായത്.
ഡഎസ്പി ദേവേന്ദ്ര മിശ്രയും മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും നാലു കോണ്‍സ്റ്റബിള്‍മാരുമാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ നൊട്ടോറിയസ് ക്രിമിനലുകളായിരുന്നെ്ന്ന പോലീസ് പറഞ്ഞു. നേരത്തേ പോലീസ് ഒളിത്താവളത്തിലേക്ക് എത്താതിരിക്കാന്‍ ഗുണ്ടാസംഘം മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയിരുന്നു. ക്രിമിനല്‍ സംഘം കെട്ടിടത്തിന്റെ മുകളില്‍ നിന്നും വെടിവെയ്ക്കുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നില്ല.
സീനിയര്‍ എസ്പിയും ഫോറന്‍സിക് ടീമും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുപി പോലീസിലെ എസ്ടി എഫ് ആണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസമായി പേലാീസ് ദുബേയ്ക്ക് വേണ്ടി തെരച്ചിലിലായിരുന്നു. സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുളിന്റെ മറവില്‍ ക്രിമിനല്‍ സംഘം ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. അടുത്തുള്ള ജില്ലകളായ കനൗജ്, കാണ്‍പൂര്‍ ദെഹാത്ത് എന്നിവിടങ്ങളില്‍ നിന്നും പോലീസിനെ വിളിച്ചു വരുത്തി. പരിക്കേറ്റവര്‍ ആശുപത്രിയിലാണ്.
എൻകൗണ്ടർ ചെയ്യാനെത്തിയ 8പോലീസുകാരെ ഗുണ്ടാ സംഘം വെടിവെച്ച് കൊന്നു
Read Time:3 Minute, 7 Second