മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം: എകെഎം അഷ്റഫ്

0 0
Read Time:3 Minute, 57 Second

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തണം: എകെഎം അഷ്റഫ്

തിരുവനന്തപുരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, മഞ്ചേശ്വരം സി എച്ച് സി, കുമ്പള സി എച്ച് സി എന്നിവിടങ്ങളിൽ ഡോക്ടർ മാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തണമെന്ന് എ.കെ.എം അഷ്റഫ്. ആശുപത്രികളുടെ അടിസ്ഥാനസൗകര്യം വർധിപ്പിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ സൗകര്യമൊരുക്കണമെന്നും അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.

മംഗൽപാടി ആശുപത്രി യിൽ കെട്ടിടത്തിന്റെ അഭാവം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
2019 ൽ 13 കോടി രൂപ ആശുപത്രി കെട്ടിടനിർമ്മാണത്തിനാ യി അനുവദിച്ചു. ദേശീയപാതക്ക് സമീപം സ്ഥിതി ചെയ്യുന്ന ആശുപത്രിക്ക് പരിമിതമായ സ്ഥലസൗകര്യം മാത്രമാണ് ഉള്ളത്. നിലവിൽ വിഭാവനം ചെയ്തിരിക്കുന്ന മൂന്നു നില കെട്ടിടത്തിന് പകരം സ്ഥല പരിമിതി കണക്കിലെടുത്ത് ഏഴ് നില കെട്ടിടത്തിനുള്ള പ്ലാൻ തയ്യാറാക്കണം. . കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ തസ്തികയും അനുവദിക്കണം. മഞ്ചേശ്വരം, കുമ്പള ആശുപത്രികളും മതിയായ സൗകര്യമില്ലാതെ ശോചനീയാവസ്ഥയിലാണ്. ചികിത്സയ്ക്ക് വേണ്ട സൗകര്യമോ കെട്ടിടമോ ഇല്ല. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശമത്സ്യത്തൊഴിലാളികളും പട്ടികജാതി പട്ടികവർഗക്കാരും ആശ്രയിക്കുന്ന ആശുപ്രതിയെന്ന നിലയിൽ സർക്കാർ പ്രത്യേക പരിഗണന നൽകി ആശുപതികളിലെ സൗകര്യം മെച്ചപ്പെടുത്തണമെന്നും അഷ്റഫ് ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ആശുപത്രിക്കായി കാസർഗോഡ് വികസ ന പാക്കേജിൽ 3.7 കോടി രൂപ അനുവദിക്കുകയും. പി.ഡ ബ്ല്യു.ഡി കെട്ടിട നിർമ്മാണ നടപടികൾ സ്വീകരിച്ചു വരികയും ചെയ്തതായി സബ്മിഷന് മറുപടി നൽകിയ ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സി.എച്ച്.സിയെ ബ്ലോക്ക് തല സാമൂഹ്യ കേന്ദ്രമാക്കി അനുവദിച്ച ഉയർത്തിയതിന്റെ അടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കും. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തെ 2021ൽ ബ്ലോക്ക് തല സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തി. ഇവിടെയും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ പരിഗണനയിലാണ്. മംഗൽപാടി ആശുപത്രിയിലെ ഒഴിവുകൾ എൻ എ ച്ച് എം മുഖേനയും അഡ്ഹോക് വ്യവസ്ഥയിലും നിയമിച്ചു. നിലവിൽ മൂന്ന് തല കെട്ടിട നിർമ്മാണത്തിനായി കിഫ് ബിയിൽ നിന്നുള്ള ഭരണാനുമതി ലഭിച്ചു. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ടെണ്ടർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങാനുള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!