ദുബായിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നു ; കുതിച്ചുയർന്ന് വാടക നിരക്ക്

0 0
Read Time:2 Minute, 43 Second

ദുബായിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നു ; കുതിച്ചുയർന്ന് വാടക നിരക്ക്

ദുബായ് : പുതിയ തരം വീസകൾ ഏർപ്പെടുത്തിയും നിയമങ്ങൾ ലഘൂകരിച്ചും ദുബായ് കുതിക്കുമ്പോൾ കൂടുതൽ പേർ ഇവിടേക്ക് എത്തുന്നതിനാൽ വാടക നിരക്കും ഉയർച്ചയിൽ . 25 % വരെ വർധനയാണു പ്രധാന ഇടങ്ങളിൽ . താരതമ്യേന കുറഞ്ഞ വാടകയുള്ള ദയ്റ , ദുബായ് സ്പോർട്സ് സിറ്റി , ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും വാടകനിരക്കു വർധന രണ്ടക്കം കടന്നിരിക്കുകയാണ് . ഏറ്റവുമധികം ഉയർച്ച രേഖപ്പെടുത്തിയത് ദുബായ് മറീന , ജുമൈറ ബീച്ച് റസിഡൻസ് , ജുമൈറ ലേക്ക് ടവേഴ്സ് എന്നിവിടങ്ങളിലാണ് . ഈ അവസ്ഥ തുടർന്നാൽ ഈ വർഷം അവസാനത്തോടെ ദുബായ് ഏറ്റവും കൂടുതൽ വാടക നിരക്ക് രേഖപ്പെടുത്തിയ 2014 ലെ അതേ നിലയിലേക്ക് എത്തുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും വ്യക്തമാക്കുന്നത് . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 25 % വർധനയാണു ദുബായ് മറീനയിലുള്ളത് .
പാം ജുമൈറ , ജുമൈറ ബീച്ച് റസിഡൻസ് , ജുമൈറ ലേക്ക് ടവേഴ്സ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 % , ജുമൈറ വില്ലേജ് സർക്കിൾ , ഗ്രീൻസ് എന്നിവിടങ്ങളിൽ 21 % വാടക ഉയർന്നു . ദയ്റ , ദുബായ് സ്പോർട്സ് സിറ്റി , ജുമൈറ വില്ലേജ് എന്നിവിടങ്ങളിൽ യഥാക്രമം 11 % , 15 % , 21 % എന്നിങ്ങനെയാണു നിരക്ക് വർധന . മുൻപ് ഇടത്തട്ട് മുതൾ മുകളിലേക്കാണു നിരക്ക് വർധന ഉണ്ടായിരുന്നതെങ്കിൽ ഇപ്രാവശ്യം ജോലി തേടി ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ നിരക്കു കുറഞ്ഞ പ്രദേശങ്ങളിലും ക്രമാതീതമായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത് .
2020 ന് ശേഷം ദുബായിലെ ജനസംഖ്യയിൽ ഒരുലക്ഷം പേരുടെ വർധനയാണ് ഉണ്ടായിരിക്കുന്നത് . ഇതാദ്യമായി ഏപ്രിലിൽ ദുബായ് ജനസംഖ്യ 35 ലക്ഷം കടന്നു . ക്രമാനുഗതമായി ഇനിയും നിരക്കുകൾ ഉയരുമെന്നു തന്നെയാണ് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!