പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാഡമി:അഡ്മിഷൻ കാമ്പയിൻ സയ്യിദ് കുക്കാജെ  തങ്ങൾ ഉദ്ഘാടനം  നിർവഹിച്ചു;പ്രവേശന പരീക്ഷ ഏപ്രിൽ 15ന്

പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാഡമി:അഡ്മിഷൻ കാമ്പയിൻ സയ്യിദ് കുക്കാജെ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു;പ്രവേശന പരീക്ഷ ഏപ്രിൽ 15ന്

0 0
Read Time:3 Minute, 13 Second

പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാഡമി:അഡ്മിഷൻ കാമ്പയിൻ സയ്യിദ് കുക്കാജെ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു;പ്രവേശന പരീക്ഷ ഏപ്രിൽ 15ന്

ഉപ്പള:മതവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി 18 വർഷമായി പ്രവർത്തിക്കുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള അൻസാരിയ ആർട്സ് & ദഅവ കോളേജിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ കാമ്പയിൻ ഉദ്ഘാടനം സയ്യിദ് കുക്കാജെ തങ്ങൾ നിർവഹിച്ചു.

വിദ്യാർത്ഥികളെ ആത്മീയമായും അക്കാദമിക് തലത്തിലും ഉയർത്തിപ്പിടിക്കുന്നതിൽ ഏറെ പ്രശസ്തമായ ഈ സ്ഥാപനത്തിൽ, ദീർഘകാല പഠന പദ്ധതികളിലൂടെ മികച്ച പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്.

പ്രത്യേകിച്ച്, മതപഠനവും ഭൗതിക പഠനവും ഒരുമിച്ച് നൽകുന്ന 10 വർഷത്തെ അൻസാരി ദഅവ കോഴ്സ് ആണ് പ്രധാന ആകർഷണം. പ്രവേശന പരീക്ഷ ഏപ്രിൽ 15, 2026 (ബുധൻ) രാവിലെ 9.30ന് അക്കാഡമി ഹാളിൽ നടത്തപ്പെടും.

മദ്രസ 5ാം ക്ലാസും സ്കൂൾ 7ാം ക്ലാസും വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 2003 ജൂൺ 1 ന് മുമ്പ് ജനിച്ചവർ ആയിരിക്കണം.

കൂടാതെ, വിശുദ്ധ ഖുർആൻ മനപ്പാഠമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഹിഫ്ൾ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും ഏപ്രിൽ 15, 2026-ന് രാവിലെ 9.30 ന് നടത്തപ്പെടും. മദ്രസയും സ്കൂളും നാലാം ക്ലാസ് പാസ്സായ പത്ത് വയസ് കവിയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ കോഴ്സ് 3 വർഷ കാലാവധിയാണ് നിലവിലുള്ളത്. 1 മുതൽ മുത്വവ്വൽ വരെ ക്ലാസുകളിലേക്ക് യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും ലാറ്ററൽ എൻട്രി എക്സാം വഴി പ്രവേശനം ലഭ്യമാണ്.

വിദ്യാർത്ഥികളുടെ ആത്മീയ മൂല്യങ്ങളും നൈതിക വളർച്ചയും ഉറപ്പാക്കുന്നതിനൊപ്പം, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പയ്യക്കി അക്കാഡമിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സുരക്ഷിതവും ശാസ്ത്രീയവുമായ ക്യാമ്പസ്, പരിചയസമ്പന്നരായ അധ്യാപകർ, ആത്മീയ മാർഗ്ഗനിർദേശം എന്നിവക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബന്ധപ്പെടുക: 8892805058

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!