ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം- മലയാള സെമിനാർ

ഉപ്പള: കേരള സർക്കാറിന്റെ മലയാള ഭാഷാ ബിൽ -2025 സംബന്ധിച്ച് ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക അകറ്റണമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി ആഭിമുഖ്യത്തിൽ നടന്ന മലയാള സെമിനാർ ആവശ്യപ്പെട്ടു. ആരിക്കാടി ടോൾ ഗേറ്റ് സമരത്തിൽ പങ്കാളികളാവാൻ തീരുമാനിച്ചു.
പ്രസിഡന്റ് എം. കെ.അലി മാസ്റ്റർ അധ്യക്ഷം വഹിച്ചു. ദാമോദർ കണ്ണാടിപ്പാറ ഉദ്ഘാടനം ചെയ്തു. ഉപ്പള എം.ആർ. കോളേജ് പ്രിൻസിപ്പൽ റഫീഖ് മാഷ് മലയാള ഭാഷാ ബിൽ അവതരിപ്പിച്ചു. സെക്രെട്ടറി എസ്. വിനായകൻ മാഷ് സ്വാഗതവും അലി പാത്തൂർ നന്ദിയും പറഞ്ഞു. വിവിധ കക്ഷി നേതാക്കളായ മുഹമ്മദ് ഉപ്പള ഗേറ്റ്, ബെന്നി മാഷ് തോമ്പുന്നയിൽ, ചന്ദ്രശേഖർ വൈദ്യർ,ഹമീദ് കണിയൂർ,ഡി.കെ. മൂസ ധർമനഗർ,മജീദ് വൊർക്കാടി,അബൂബക്കർ മണ്ണകണ്ടം, മുസ്തഫ കടമ്പാർ,ഇബ്രാഹിം മുഹ്മിൻ,ഹമീദ് കോസ്മോസ്,റഹീം മീപ്പിരി,പി.ബി ഇബ്രാഹിം,റഫീഖ് മാഷ് പൈവളിഗെ,അബ്ദുല്ല മുട്ടം,യു.എ.കാദർ,അഷ്‌റഫ് ബാക്രബയൽ, സയ്യിദ് കുഞ്ചത്തൂർ,ഹമീദ് നടിബയൽ, അഷ്റഫ് മുട്ടം എന്നിവർ സംസാരിച്ചു.
ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം- മലയാള സെമിനാർ
Read Time:1 Minute, 39 Second


