കുമ്പള ടോൾ: കേസ് കോടതി പരിഗണനയിലിരിക്കെ ടോൾ പിരിവ് അന്യായം; എകെഎം അഷ്റഫ് എം.എൽ.എ, സമരം നടത്തിയവരെ അസ്റ്റ്ചെയ്തു നീക്കി,കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

കുമ്പള : കുമ്പളയിൽ അന്യായമായി ടോൾഗേറ്റ് നിർമ്മിച്ചതിനെതിരെ കേസ് കോടതിയിൽ നിലനിൽക്കേ ടോൾ തുടങ്ങാനുള്ള ശ്രമത്തെ ശക്തമായി നേരിടാൻ ഒരുങ്ങിയ പൊതുജനങ്ങളെയും,ജനപ്രതിനിധികളെയും, സമരസമിതിയെയും അറസ്റ്റ് ചെയ്ത് പോലീസ്.
കോടതിയിൽ കേസ് നിലനിൽക്കേ അധികൃതർ ടോൾ പിരിക്കാനുള്ള ശ്രമം അന്യായമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് പറഞ്ഞു.
ഇതിനെതിരെ ശക്തമായ പരതിശേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ക്ലാസിൽ എത്താൻ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.


