ഇമാം ശാഫി ജൽസ സമാപിച്ചു

കുമ്പള: കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി വാർഷിക ജൽസ സീറ ഇമാം ശാഫി പരിപാടിക്ക് അക്കാദമി കാമ്പസിൽ ഗംഭീര പരിസമാപ്തി. സമസ്ത
ജില്ലാ സെക്രട്ടറി അബ്ദുല്ല ഫൈസി ചെങ്കളയുടെ പ്രാർഥനയോടെ തുടക്കം കുറിച്ച പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം ബി. കെ അബ്ദുൽ ഖാദിർ ഖാസിമി ഉൽഘാടനം ചെയ്തു. കെ. അറബി ഹാജി കുമ്പള പതാക ഉയർത്തി.
രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ ഇമാം ശാഫി മൗലിദ്, ഖത്മുൽ ഖുർആൻ സദസ്സ് പൂർവ്വ വിദ്യാർഥി സംഗമം എന്നിവയും നടന്നു.
സ്ഥാപന ചെയ്മൻ ഡോ.ഇസ്സുദ്ധീൻ മുഹമ്മദ് അധ്യക്ഷനായി.
സഫ്‌വാൻ തങ്ങൾ ഏഴിമല, കെ. എൽ അബ്ദുൽ ഖാദിർ ഖാസിമി, യഹ്‌യ തളങ്കര,
സ്വാലിഹ് മുസ്ലിയാർ ചൗക്കി, ഡോ. ഫസൽ റഹ്മാൻ തളങ്കര, അസീസ് ഫൈസി, ഗഫൂർ ഹാജി എരിയാൽ, മൊയ്തു നിസാമി കാലടി, അബ്ദുൽ റഹ്മാൻ ഹൈതമി, സിദ്ധിഖ് മംഗൽപ്പാടി, അലി ദാരിമി, സാലൂദ് നിസാമി, മൂസ നിസാമി, സലാം വാഫി അൽ അശ്അരി, അഷ്റഫ് റഹ്മാനി, റഫീഖ് ഫൈസി കന്യാന, തുടങ്ങിയവർ സംബന്ധിച്ചു.


