മംഗൽപാടി ഗ്രാമ പഞ്ചായത്ത് 18വാർഡ് അട്ക്ക യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

ബന്തിയോട്: മംഗൽപാടി ഗ്രാമ പഞ്ചായത്ത് 18വാർഡ് അട്ക്ക സുബ്ഹാനിയ നഗറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് സംബന്ധിച്ചു.
കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി സ്ഥാനാർത്ഥി ചെറിയ വോട്ടുകൾക്ക് വിജയിച്ച് വരുന്ന 18ആം വാർഡ് ഈ പ്രാവശ്യം ഏത് വിധത്തിലും പിടിച്ചെടുക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇവിടെയുള്ള യു.ഡി.എഫ് പ്രവർത്തകർ.
മള്ളങ്കൈ സ്വദേശിനിയും മാസ്റ്റർ മഹ്മൂദ് എന്നവരുടെ ഭാര്യയുമായ ഫാത്തിമത്ത് സുഹ്റയാണ് ഇവിടെ ഏണി അടയാളത്തിൽ വാർഡിലേക്ക് മത്സരിക്കുന്നത്.
മുസ്ലിംലീഗ് മണ്ഡലം,പഞ്ചായത്ത്,വാർഡ് നേതാക്കൾ, ഭാരവാഹികൾ,കെ.എം.സി.സി,യൂത്ത്ലീഗ്,എം.എസ്.എഫ് നേതാക്കൾ,സാമൂഹ്യപ്രവർത്തകർ, വിവിധ വാർഡ് സ്ഥാനാർത്ഥികൾ,നാട്ടുകാർ,വാർഡ് ഭാരവാഹികൾ,പാർട്ടി പ്രവർത്ത്കർ ചടങ്ങിൽ സംബന്ധിച്ചു.
വാർഡ് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സഥാനാർത്ഥി അസീസ് കളത്തൂർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി അസീസ് മരിക്കെ വാർഡ് സ്ഥാനാർത്ഥി സുഹ്റ മഹമൂദ്, ഉമ്മർ അപ്പോളോ, ഇബ്രാഹിം ഇബ്ബു,ലത്തീഫ് അറബി,അബ്ദുല്ല മാദേരി,ഷാഹുൽ ഹമീദ്,അബ്ദുല്ല മാളിക എന്നിവർ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീൻ അട്ക്ക സ്വാഗതവും ജലീൽ ഐ.എ നന്ദിയും പറഞ്ഞു.


