ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്;കുമ്പളയിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി, കൺവെൻഷൻ ഇന്ന്

കുമ്പള:കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഭരണസമിതി, എല്ലാ മേഖലകളിലും വികസനമില്ലാതെ കേരളത്തിലെ പിന്നാക്കം നിൽക്കുന്ന പഞ്ചായത്തായി കുമ്പളയെ മാറ്റിയതായി എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പ്രതിപക്ഷമായ ബി.ജെ.പി യു.ഡി.എഫിൻ്റെ അഴിമതി കാര്യത്തിൽ മൗനം പാലിക്കുകയാണ്.
ബസ് കാത്തിരിപ്പ് കേന്ദ്രം, വഴിയോര വിശ്രമകേന്ദ്രം, മണൽ കടവ് എന്നിവയിലെ അഴിമതിയിൽ ഭരണ സമിതി നാണം കെട്ട് തെരെഞ്ഞടുപ്പിനെ നേരിടാൻ കഴിയാത്ത അവസ്ഥയിലാണ്.
ബസ്റ്റാൻഡ് ഷോപ്പിങ് പൊളിച്ചുമാറ്റി, പുതിയ കോംപ്ലക്സ് നിർമിക്കാൻ കഴിഞ്ഞില്ല.
അവസാനം നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം തീർത്തും അശാസ്ത്രീയമാണ്.
അഴിമതിയുടെ ലോക റെക്കോർഡ് സ്വന്തമാക്കിയ കുമ്പള പഞ്ചായത്തിലെ ജനങ്ങൾക്ക് ക്ഷേമ പ്രവർത്തങ്ങൾ നടത്തുന്നതിൽ യു.ഡി.എഫ് ഭരണസമിതി തികഞ്ഞ പരാജയമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഇടതു മുന്നണി സർക്കാരിൻ്റെ ജനോപകരമായ പദ്ധതികൾ മുൻനിർത്തി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് വൻ വിജയം നേടും.
കുമ്പളയിൽ യു.ഡി.എഫ് ഭരണ സമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നു കാട്ടി നേരിടുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടും.
തെരെഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ 13ന് വ്യാഴാഴ്ച വൈകിട്ട് 4ന് കുമ്പള പൈ ഹാളിൽ വെച്ച് നടക്കും.
കെ.ആർ.ജയാനന്ദൻ ഉദ്ഘാടനം ചെയ്യും.ഘടകകക്ഷി
ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും.
തുടർന്ന് കുമ്പള സ്ഥാനാർഥികളെ ആനയിച്ച് നഗരത്തിൽ പ്രകടനം നടത്തും.
വാർത്താ സമ്മേളനത്തിൽ
സി.പി.ഐ.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ, കെ.ബി.യൂസുഫ്, രത്നാകര.ജി, സിദ്ധീഖലി മൊഗ്രാൽ, അഹമദലി കുമ്പള, രഘുറാം ചത്രംപള്ള, താജുദ്ധീൻ മൊഗ്രാൽ സംബന്ധിച്ചു.
ഒന്നം ഘട്ട സ്ഥാനാർഥി പട്ടികയയി.
കുമ്പള പഞ്ചായത്തിൽ ഇരുപത് വാർഡുകളിൽ സി.പി.ഐ.എം സ്ഥാനാർഥികളും,
നാല് വാർഡുകളിൽ ഘടകക്ഷി സ്ഥാനാർഥികൾ ജനവിധി തേടും.
വാർഡ് 3 കക്കളം കുന്ന് ശശിധര പടിക്കൽ, 4 ബംബ്രാണ മുഹമ്മദ് ഇർഫാൻ, 5 ഊജാർ കെ.കെ സുമ, 6 ഉളുവാർ ആയിഷത്ത് റസുല, 7കളത്തൂർ സുകേഷ് ബണ്ഡാരി, 8 ഇച്ചിലംപാടി അബ്ദുൽ നാസിർ, 10 മുളിയടുക്ക രമേശ.പി,
12 നാരായണമംഗലം അനിത പി നായർ, 16 കൊപ്പളം റിസാന നിയാസ്, 17 കൊയിപ്പാടി അബ്ദുൽ സലീം, 20 ബദ്രിയാനഗർ അബ്ദുൽ റിയാസ്, 22 മാട്ടംകുഴി സുൽഫത്ത്, 23 കോട്ടക്കാർ മനോജ് കുമാർ സി, 24 ഷേഡികാവ് സതീഷ് കുമാർ എന്നിവരാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ട സ്ഥാനാർഥികൾ.
കാസർകോട് ബ്ലോക് പഞ്ചായത്ത് മൊഗ്രാൽ ഡിവിഷനിൽ നിന്നും സി.പി.ഐ .എമ്മിലെ അനിൽ കുമാർ എസ്, ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനിൽ നിന്ന് സി.പി.എമ്മിലെ കെ.ബി യൂസുഫ് മത്സരിക്കും.


