മഞ്ചേശ്വരം  ബ്ലോക്ക്പഞ്ചായത്ത് ‘വനിതാ ഹോസ്റ്റൽ’ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം ബ്ലോക്ക്പഞ്ചായത്ത് ‘വനിതാ ഹോസ്റ്റൽ’ 28ന് നാടിന് സമർപ്പിക്കും

0 0
Read Time:3 Minute, 12 Second

മഞ്ചേശ്വരം ബ്ലോക്ക്പഞ്ചായത്ത് ‘വനിതാ ഹോസ്റ്റൽ’ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഹോസ്റ്റലിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ അധ്യക്ഷയാകും.
വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ് സ്വാഗതം പറയും.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് എൽ.എസ്.ജി.ഡി അസി. എൻജിനീയർ നീലാഞ്ജന എം.കെ റിപ്പോർട്ട് അവതരിപ്പിക്കും.
വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റ് ഭാരതി എസ് മുഖ്യാതിഥിയാകും.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മുംതാസ് സമീറ, ആയിഷത്ത് താഹിറ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഹോസ്റ്റൽ ബൈലോ പ്രകാശനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിക്കും.
അന്യജില്ലകളിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള വനിതകൾക്കും, ലോ കോളജ് വിദ്യർഥിനികൾക്കും ഹോസ്റ്റൽ ഏറെ പ്രയോജനപ്പെടുമെന്ന്
ഭരണ സമിതി വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്തിൻ്റെ പൂർണ നിയന്ത്രണത്തിൽ തന്നെയാകും ഇതിൻ്റെ നടത്തിപ്പ്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൽ ഹമീദ്, സരോജ ബല്ലാൾ, ഷംസീന അബ്ദുല്ല,
വോർക്കാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബൂബക്കർ സിദ്ധീഖ്, അംഗങ്ങളായ സഫ ഫാറൂഖ്, മൊയ്തീൻ കുഞ്ഞി തലക്കി, ചന്ദ്രാവതി ഷെട്ടി, കെ.ഭട്ടു ഷെട്ടി, ഫാത്തിമത്ത് സുഹ്റ, അശോക.കെ, രാധാകൃഷ്ണകെ.വി, അശ്വിനി എം.എൽ, വാർഡ് മെമ്പർ ഇബ്രാഹീം ധർമ്മ നഗർ, ശിശു വികസന പദ്ധതി ഓഫീസർ ഗീതാകുമാരി, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഇബ്രാഹീം മുണ്ട്യത്തടുക്ക,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി ഹരീഷ് കെ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ, വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ്, സ്ഥിരം സമിതി അധ്യക്ഷ ഷംസീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്തംഗം മൊയ്തീൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!