ഉപ്പള ബസ് സ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിക്കുന്നില്ല. നടപടി ഇല്ലെങ്കിൽ ബസുകൾ തടയുമെന്ന് എൻ.സി.പി.
ഉപ്പള: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ടും ഉപ്പള ബസ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കാത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, ബസ്സുകൾ കയറാത്തത് മൂലം പൊരി വെയിലത്താണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നതെന്നും, ഇതിന് അറുതി വരുത്തിയില്ലെങ്കിൽ ബസുകൾ തടയാൻ നേതൃത്വം വഹിക്കുമെന്നും എൻസിപി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂദ് കൈക്കമ്പ മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് കോംപ്ലക്സ്, മീൻ മാർക്കറ്റ്, എംഎൽഎ ഓഫീസ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള സാധാരണ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങൾ ബസ്റ്റാൻഡ് അകത്താണ് സ്ഥിതി ചെയ്യുന്നത്. അമിത വാടക നൽകി ഇത്തരം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ ബസ്സുകൾ സ്റ്റാൻഡിൽ കയറാത്തത് മൂലം മാസങ്ങളായി കച്ചവടം പോലും മന്ദഗതിയിലാണ് നടക്കുന്നത്. പോലീസ് കൺട്രോൾ റൂമിൽ പോലീസുകാർ നിരന്തരം ബസ്സുകൾ അകത്തുകയറാൻ ആവശ്യപ്പെടുമ്പോഴും അതൊന്നും ഗൗനിക്കാതെ ദേശീയപാതയിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്ന നടപടിയാണ് നിലവിൽ സ്വീകരിക്കുന്നത്. ഇത് പൊതുജന ദ്രോഹം ആണെന്നും ബസുകൾ അകത്ത് കയറിയില്ലെങ്കിൽ ദേശീയപാതയിൽ ബസുകൾ തടയുന്ന സമരമുറയിലേക്ക് എൻസിപി നേതൃത്വം നൽകുമെന്നും മഹ്മൂദ് കൈകമ്പ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം
നൽകിയതായും മഹ്മൂദ് അറിയിച്ചു.

ഉപ്പള ബസ് സ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിക്കുന്നില്ല. നടപടി ഇല്ലെങ്കിൽ ബസുകൾ തടയുമെന്ന് എൻ.സി.പി.
Read Time:2 Minute, 18 Second