Read Time:1 Minute, 18 Second
ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം നിർമിച്ചു നൽകുന്ന “ബൈത്തുറഹ്മ”താക്കോൽ ദാനം നാളെ ദൈഗോളിയിൽ
മഞ്ചേശ്വരം: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നിർമ്മിച്ചു വരുന്ന ബൈത്തുറഹ്മ പദ്ധതിയിലെ ഏഴാമത്തെ വീടിന്റെ നിർമ്മാണം മീഞ്ച പഞ്ചായത്തിലെ ദൈഗോളിയിൽ പൂർത്തിയായി. പ്രസ്തുത വീടിന്റെ താക്കോൽ ദാന കർമ്മം നാളെ (വെള്ളിയാഴ്ച )2025 ഓഗസ്റ്റ് 29 വൈകുന്നേരം 4മണിക്ക് ദൈഗോളിയിൽ നടക്കും.
സയ്യിദ് K S ഷമീം തങ്ങൾ കുമ്പോൽ താക്കോൽ ദാനം നിർവഹിക്കും. മഞ്ചേശ്വരം എം.എൽ.എ AKM അഷ്‌റഫ് മുഖ്യാഥിതിയായിരിക്കും.സയ്യിദ് ശംസുദ്ദീൻ തങ്ങൾ പ്രാർത്ഥന കർമ്മം നിർവഹിക്കും.
മുസ്ലിം ലീഗിൻ്റെയും കെ എം സി സി യുടെയും മറ്റ് പോഷകസംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നോതാക്കൾ ചടങ്ങിൽ സംബന്ധിക്കും.