Read Time:47 Second
www.haqnews.in
മഞ്ചേശ്വരം എ.എസ്.ഐ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
മഞ്ചേശ്വരം : മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധു(50)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം കണ്ടത്.
കുറിപ്പ് കണ്ടെത്തിയതായാണ് സൂചന.അവിവാഹിതനാണ്.
വിവരമറിഞ്ഞു ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു മധു.