‘സ്വപ്നം നിറവേറ്റി’ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി -ബൈത്തുറഹ്മ കൈമാറി
ബന്ദിയോട് -ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ബന്ദിയോട് അട്ക്കയിൽ നിർമ്മിച്ച നിർധന കുടുംബത്തിനായുള്ള വീട് ബൈത്തുറഹ്മയുടെ താക്കോൽ ദാന കർമ്മം സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൾ നിർവ്വഹിച്ചു,
വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട മുസ്ലിം ലീഗ് പാർട്ടി പ്രവർത്തകന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്, പാണാക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദയത്തിൽ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പൂർത്തീകരിച്ച മൂന്നാമത്തെ ബൈത്തുറഹ്മയാണിത്, പ്രാവസ ലോകത്തെ പാർട്ടി പ്രവർത്തകരുടെ ഇത്തരം സ്തുതിയാർഹമായ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ എ കെ എം അഷ്‌റഫ് എം എൽ എ മുഖ്യ അതിഥിയായിരുന്നു.
മുസ്ലിം ലീഗ് ന്റെയും കെ എം സി സി യുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് വാർഡ് നേതാക്കളടക്കം നിരവധി പേർ സംബന്ധിച്ചു.
ബൈത്തുറഹ്മയുടെ മേൽനോട്ടം സുതാര്യമായി നിർവ്വഹിച്ച അബ്ബാസ് ഐ ബി യെ ചടങ്ങിൽ ആദരിച്ചു.
ടി എ മൂസ, അസീസ് മേരികെ, എ കെ ആരിഫ്, ഹനീഫ് കൽമാട്ട, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, ആസിഫ് മഞ്ചേശ്വരം, ഇബ്രാഹിം ബേരികെ, മുഹമ്മദ് കളായി,അമാൻ തലക്കള, മുസ്തഫ മീഞ്ച, ശാഹുൽ ഹമീദ് ബന്തിയോട്, അഷ്‌റഫ് സിറ്റിസൺ, ലത്തീഫ് അറബി, റുബീന, ഷമീന ടീച്ചർ, ഗോൾഡൻ അബ്ദുൽ റഹ്മാൻ, പി ബി ഹനീഫ്, അഷ്‌റഫ് കർള, സെഡ് എ കയ്യാർ, ഖൈറുന്നിസ ,ഉമ്മർ അപ്പോളോ, ഗഫൂർ ഏരിയാൽ, ഇസ്ഹാഖ് പൈവളിഗെ,സകരിയ അട്ക്ക ബദറുദ്ധീൻ കണ്ടത്തിൽ, സാദിഖ് ഷിറിയ, റഹീം എച് എൻ, റസാഖ് അട്ക്ക, സിദ്ദിഖ് പഞ്ചത്തോട്ടി, അക്ബർ പെരിങ്കടി,സിദ്ദിഖ് പച്ചമ്പള, മജീദ് പച്ചമ്പള, സിദ്ദിഖ് ദണ്ഡഗോളി, ഇബ്രാഹിം പെരിങ്കടി,മുസ്തഫ, ഇർഷാദ്, ഫാറൂഖ് , ബാബു തുടങ്ങിയർ ആശംസകൾ അറിയിച്ചു
ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ചു, ജംഷീദ് അട്ക്കം സ്വാഗതവും ഖാലിദ് മണ്ണംകുഴി നന്ദിയും ആശംസിച്ചു.

‘സ്വപ്നം നിറവേറ്റി’ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ബൈത്തുറഹ്മ കൈമാറി
Read Time:3 Minute, 3 Second