ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നൽകുന്ന ബൈത്തുറഹ്മ താക്കോൽദാനം നാളെ
ബന്തിയോട് : ജീവ കാരുണ്യ പ്രവർത്തനത്തിൽ പകരം വെക്കാനില്ലാത്ത സംഘടന എന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി.യുടെ പദ്ധതി “ബൈത്തുറഹ്മ”യുടെ നിർമ്മാണവും സമർപ്പണവും നിരവധിയായി നടന്നുകൊണ്ടിരിക്കുകയാണ്.
ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നൽകുന്ന ബൈത്തുറഹ്മ താക്കോൽദാനം നാളെ 08.08.2025 വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് നടക്കും.
സയ്യിദ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും . മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് മുഖ്യാഥിതി ആയിരിക്കും.
മംഗൽപാടി പഞ്ചായത്ത് പരിധിയിലെ ബന്തിയോട് അട്ക്ക പ്രദേശത്തെ ഗാന്ധി റോഡിലാണ് ഈ വീട് പൂർത്തീകരിച്ചത്.ഈയിടെ പെട്ടെന്ന് മരണം സംഭവിച്ച മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന അട്ക്ക സ്വദേശിയുടെ കുടുംബത്തിനാണ് ഈ വീട് നൽകുന്നത്.
മുസ്ലിം ലീഗ് കാസറഗോഡ് ജില്ല പ്രസിഡണ്ട് മാഹിൻ ഹാജി കല്ലട്ര, സെക്രട്ടറി അബ്ദുൽ റഹ്മാൻ, ട്രഷർ മുനീർ ഹാജി, കെ.എം.സി.സി സംസ്ഥാന നേതാക്കളായ അബ്ദുല്ല ആറങ്ങാടി,ഹംസ തൊട്ടി,ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ടി.ആർ ഹനീഫ്, ടി.എ മൂസ ,അസീസ് മരിക്കെ,എ.കെ ആരിഫ്,സൈഫുള്ള തങ്ങൾ ഷാഹുൽ ഹമീദ് ബന്ദിയോട്,അഷ്റഫ് സിറ്റിസൺ ലത്തീഫ് അറബി മറ്റു നേതാക്കൾ ജനപ്രതിനിധികൾ നാട്ടുകാർ സംബന്ധിക്കും.

ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നൽകുന്ന ബൈത്തുറഹ്മ താക്കോൽദാനം നാളെ
Read Time:2 Minute, 12 Second