ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോട്ട് കാസർഗോഡ് സ്റ്റേഷൻ സന്ദർശിച്ചു;പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി,പരിഗണിക്കാമെന്ന് ഉറപ്പ്
കാസർഗോഡ്: പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോട്ട് ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി കാസർഗോഡ് സ്റ്റേഷൻ സന്ദർശിച്ചു. പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി. 166 0 8 കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ വണ്ടിയും 0 6 0 31 ഷോർണൂർ കണ്ണൂർ വണ്ടിയും യഥാക്രമം മംഗലാപുരം/ മഞ്ചേശ്വരം/ കാസർഗോഡ് വരെ നീട്ടണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും പരശുരാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ നേരം വെറുതെ പിടിച്ചിടുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കാസർഗോഡ് ജില്ല റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന് നിവേദനം നൽകി. കാസർകോട് നിന്നും കോഴിക്കോട്ടേക്ക് ആതുര ശുശ്രൂഷ, വാണിജ്യം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് സ്ഥിരമായി പോകുന്ന യാത്രക്കാർക്ക് വൈകുന്നേരം തിരിച്ചുവരാനുള്ള സൗകര്യം അന്നേദിവസം ഇല്ലാത്തത് ഗുരുതരമായ പ്രശ്നമാണെന്ന് അസോസിയേഷൻ ഡി ആർ എമ്മിനെ അറിയിച്ചു. അതേപോലെ വൈകുന്നേരം ഏഴുമണി കഴിഞ്ഞാൽ അന്നേദിവസം കാസർഗോഡ് നിന്നും ഷൊർണൂരിലേക്കും ട്രെയിനില്ലാത്ത വിഷയം അദ്ദേഹത്തെ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
റെയിൽവേക്ക് അനായാസം ചെയ്യാൻ പറ്റുന്നതും ഒരു പ്രത്യേക പുതിയ ചെലവുകൾ ഇല്ലാത്തതും ആയിട്ടുള്ള കണ്ണൂരിൽ നിർത്തിയിരുന്ന 11 ട്രെയിനുകളിൽ നിന്ന് രണ്ടെണ്ണം മഞ്ചേശ്വരം വരെ പോയി തിരിച്ചു കണ്ണൂരിലേക്ക് അതേ ദിവസം തന്നെ പോകാനുള്ള ആവശ്യവും പാസഞ്ചർ അസോസിയേഷൻ ഡി ആർ എം ന്റെ മുന്നിൽ അവതരിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ മാത്രം അടങ്ങിയ നിവേദനം അനുഭവപൂർവ്വം പരിഗണിക്കാമെന്ന് പാസഞ്ചർ അസോസിയേഷൻ നേതാക്കൾക്ക് ഡിവിഷൻ റെയിൽവേ മാനേജർ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് ചർച്ചകൾക്കായി പാലക്കാട് ഡിവിഷൻ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കൂടാതെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ കേരള റെയിൽവേ പോലീസ് സ്റ്റേഷൻ കെട്ടിട ശോചനീയാവസ്ഥയും, പുതിയ ഓട്ടോ പാർക്കിംഗ് ഏരിയയിലെ വീർപ്പുമുട്ടലും, എസ്കലേറ്റർ സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടുള്ള സ്ഥലപ്രശ്നവും, ലിഫ്റ്റ് പുതിയ പണി പൂർത്തിയാവാത്ത വിഷയവും, ചോർന്നലിക്കുന്ന പ്ലാറ്റ്ഫോം അടിയന്തരമായി നന്നാക്കാൻ ഉള്ള കാര്യവും, മുഴുവൻ ലൈറ്റുകളും ഫാനുകളും ചലിപ്പിക്കാൻ ആവശ്യമായിട്ടുള്ള കുതിരശക്തി കൂടിയ ജനറേറ്ററിന്റെ അത്യാവശ്യവും പാസഞ്ചർ അസോസിയേഷൻ നേതാക്കൾ നേരിട്ടുള്ള സംഭാഷണത്തിലൂടെ ആവശ്യങ്ങൾ ഉന്നയിച്ചു.
ആവശ്യങ്ങൾ ഉടനടി പരിഹാരം കാണുമെന്നും ഓട്ടോ പാർക്കിങ്ങിന്റെ വിഷയം ഒരു ഓട്ടോ നേരിട്ട് പരാതി കാണിക്കുന്നതിനു വേണ്ടി ഓടിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ഒരു ഓട്ടോ നേരിട്ട് കാണിച്ച് കൊടുത്ത പ്രശ്നം അവതരിപ്പിച്ചു പ്രശ്നത്തിന് ഉടനടി പരിഹാരവും അദ്ദേഹം ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു.
പാസഞ്ചർ അസോസിയേഷൻ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ ജനറൽ സെക്രട്ടറി നാസർ ചെർക്കളം കൺവീനർ നിസാർ പെർവാഡ്, സെക്രട്ടറി ഷഫീഖ് തെരുവത്ത്, സാമൂഹ്യപ്രവർത്തകൻ മജീദ് തെരുവത്ത്, ഓട്ടോ ഡ്രൈവർമാരായ മൊയ്‌നുദ്ദീൻ ചെമ്മനാട്, സുബൈർ മാര എന്നിവർ ചേർന്നാണ് ഡി ആർ എമ്മിനെ സ്വീകരിച്ച് നിവേദനം നൽകിയത്.