പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി;കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി;കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

0 0
Read Time:2 Minute, 28 Second

പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി;കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

കുമ്പള: കുമ്പള നഗരത്തിലെ
വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരാതിയിൽ നടപടി കൈക്കൊള്ളേണ്ടതിന് പകരം
വഴിയോര കച്ചവടത്തിന് ഞാൻ എതിരാണെന്ന് വരുത്തി തീർക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നത്.
ഈ വിഷയത്തിൽ ചിലരുമായി ചേർന്ന് സെക്രട്ടറി നിരന്തരം വേട്ടയാടുകയാണ്.
പരാതിക്കു പിന്നാലെ സെക്രട്ടറി മാനസികമായി പീഡിപിക്കുന്നു.
നൂറ് കണക്കിന് സ്കൂൾ വിദ്യാർഥിനികൾ പോകുന്ന വഴിയിൽ പെൺകുട്ടികൾക്ക് മോശമായ അനുഭവം ഉണ്ടാകുന്നത് പതിവായതോടെ
പൊതു വിഷയം ഉയർത്തിയാണ് പരാതി നൽകിയത്.
കുട്ടികൾ രക്ഷിതാക്കളോടും അധ്യാപകരരോടും പരാതി പറയുന്നത് പതിവായതോടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹി എന്ന നിലയിലാണ്
ഇക്കാര്യത്തിൽ ഇടപെട്ടത്.
തനിക്കെതിരേയുള്ള ഗൂഢാലോചനയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്.
താൻ നേരിട്ട അപമാനത്തിൽ
വനിതാ കമ്മീഷനിൽ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
നീതി ലഭിക്കാൻ ഏതറ്റം വരം പോകാനും തയ്യാറാണ്.
എല്ലാവരും ചേർന്ന് തന്നെ ബലിയാടാക്കുകയാണെന്നും
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ ഓരോരുത്തരും ജാഗരൂരാകണമെന്നും വിനീഷ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!