മച്ചംപാടി കിട്ടൻഗുണ്ടി മാലിന്യപ്ലാന്റ് അനുവദിക്കില്ല: എസ്‌.ഡി.പി.ഐ

മച്ചംപാടി കിട്ടൻഗുണ്ടി മാലിന്യപ്ലാന്റ് അനുവദിക്കില്ല: എസ്‌.ഡി.പി.ഐ

0 0
Read Time:2 Minute, 15 Second

മച്ചംപാടി കിട്ടൻഗുണ്ടി മാലിന്യപ്ലാന്റ് അനുവദിക്കില്ല: എസ്‌.ഡി.പി.ഐ

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ ഏഴാം വാർഡ് മച്ചംപാടി കിട്ടൻകുണ്ടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നടപ്പിലാക്കുന്ന മാലിന്യ പ്ലാന്റ് അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ശക്തമായ സമര, നിയമ പോരാട്ടവുമായി മുന്നോട്ട് പോകും. സ്കൂൾ, അമ്പലം, പള്ളി, മദ്രസ എന്നിവ നിലകൊള്ളുന്ന ജനവാസ കേന്ദ്രത്തിൽ മാലിന്യ പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ ഗതാഗത തടസ്സം, വായു, ജല മലിനീകരണം എന്നിവ ഉണ്ടാകുമെന്ന ആശങ്കകളാണ് നാട്ടുകാർ മുന്നോട്ടു വെക്കുന്നത്. ജനങ്ങളുടെ ആശങ്കകൾക്ക് പുല്ലു വില കൽപ്പിച്ചുകൊണ്ട് വാർഡ് മെമ്പറിന്റെയും ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെയും സമ്മതത്തോടെ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് നടപ്പിലാക്കും എന്നു പറയുന്ന മാലിന്യ പ്ലാന്റ് ഒരു കാരണവശാലും അനുവദിക്കില്ല എന്ന് ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10-30ന് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലേക്ക് പാർട്ടി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും. തുടർന്ന് പാർട്ടി നിയമ പോരാട്ടവും, സമരവുമായി നാട്ടുകാർക്കൊപ്പം മുന്നിലുണ്ടാകും. നാട്ടിലെ മുഴുവൻ ജനങ്ങളും സമരത്തിൽ അണിനിരക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
വാർത്ത സമ്മേളനത്തിൽ അഷ്‌റഫ്‌ ബഡാജേ, ശരീഫ് പാവൂർ, ബി കെ മൊയ്‌ദീൻ ഹാജി, അഷ്‌റഫ്‌ മച്ചംപാടി മുസ്തഫ കോടി എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!