ബേക്കൂർ നൂറുൽഹുദാ കാമ്പസ് മർഹൂം മഹ്മൂദ് മണ്ണംകുഴി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
ബേക്കൂർ : പൗര പ്രമുഖനും ജിദ്ദ മക്ക കെഎംസിസി വൈസ് ചെയർമാനും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മഹ്മൂദ് മണ്ണംകുഴി (മമ്മ ജിദ്ദ) അനുസ്മരണം ബേക്കൂർ നൂറുൽ ഹുദ ഫാളില കാമ്പസിൽ നടന്നു. പഠനകാലയളവിലെ സഹപാഠികളും വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ നേതാക്കളും സംഗമത്തിൽ ഒത്തുചേർന്നു. പ്രദേശത്തെ മത സാംസ്കാരിക സ്ഥാപങ്ങൾ ഉയർന്നു വരുന്നതിലും അശരണർക്കും ആലംബഹീനർക്കും അത്താണിയായി വർത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. ജീവിത ത്തിരക്കുകൾക്കിടയിലും സൂക്ഷ്മതയോടെ കാര്യങ്ങളെ സമീപിക്കാനും ഇടപാടുകളിലും ഇടപെടലുകളിലും കൃത്യത കാത്തു സൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചത് വലിയ ഭാഗ്യമാണെന്നും ബർസഖീ ജീവിതം ധന്യമാകാൻ അത് ഉപകരിക്കട്ടെ എന്നും അനുസ്മരണ സംഗമത്തിൽ പ്രമുഖ പണ്ഡിതൻ ഹാറൂൻ അഹ്സനി പറഞ്ഞു.
പ്രിൻസിപ്പാൾ മുഹമ്മദ് ഖാസിമി, മഞ്ചേശ്വരം മണ്ഡലം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് പി.കെ , എസ്.കെ.എം.എം.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.ആർ കണ്ടത്താട്, ഇബ്രാഹീം ഹാജി, എ.എച്ച് അസീസ് ഹാജി, ബദ്റുദ്ദീൻ കണ്ടത്തിൽ, മഹ്മൂദ് മണ്ണംകുഴി, നൂറുൽ ഹുദാ ചീഫ് കോർഡിനേറ്റർ അബ്ദുൽ ഹമീദ് തോട്ട, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടും ദുബൈ സ്റ്റേറ്റ് കമ്മിറ്റി എമർജൻസി വിങ്’ ജനറൽ കൺവീനറുമായ ഇബ്രാഹീം ബേരിക്ക, യുവ സംരഭകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹനീഫ് മള്ളംകൈ, കുവൈത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ശാഹുൽ ചെറുഗോളി, അസീസ് ബേക്കൂർ, സലീം ബുറാഖ്, നൗഫൽ പാറക്കട്ട തുടങ്ങിയവർ അനുസ്മരണ സംഗമത്തിൽ സംസാരിച്ചു.