Read Time:59 Second
www.haqnews.in
ഹൃദയാഘാതം;മണ്ണംകുഴിയിലെ മഹമൂദ് അൻചികട്ട അന്തരിച്ചു
ഉപ്പള: സൗദിയിലെ വ്യവസായിയും സൗദി ജിദ്ദ മക്ക കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം വൈസ് ചെയർമാനും ആയിരുന്ന മഹമൂദ് (54) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
നെഞ്ച് വേദനയെ തുടർന്ന് മംഗലാപുരം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണംകുഴി സ്വദേശിയും ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും സജീവ സാന്നിദ്ധ്യവുമായിരുന്ന മഹ്മൂദിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
മൃതദേഹം വീട്ടിലെത്തിച്ച ശേഷം മണ്ണംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യയും നാല് മക്കളുമുണ്ട്.