Read Time:1 Minute, 21 Second
ഇച്ചിലങ്കോട് ദീനാർ ഗുത്തു റോഡ് ഉദ്ഘാടനം ചെയ്തു
ഉപ്പള: മഞ്ചേശ്വരം എം എൽ എ യുടെ നിയോജക മണ്ഡലം ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ കോൺഗ്രീറ്റ് ചെയ്ത മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ ഇച്ചിലങ്കോട് ദീനാർ ഗുത്തു റോഡ് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് റുബീന നൗഫൽ അധ്യക്ഷത വഹിച്ചു.
മഞ്ചേ ശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഹനീഫ് , അംഗം ഫാത്തിമത്ത് സുഹ്റ,ഗ്രാമ പഞ്ചായത്തംഗങ്ങളായ മജീദ് പച്ചമ്പള, സുഹ്റ , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട് , ഇബ്രാഹിം മലന്തൂർ, ബഷീർ ബി . ആർ എം , ഉമർ രാജാവ് , പി കെ ഹനീഫ് , ജസീൽ ഹുബ്ബള്ളി, മൊയ്ദീൻ കാട്ടോടി, ബി പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.