സമസ്ത നൂറാം വാർഷികം ശക്തിപ്പെടുത്തുവാൻ നിസാമികൾ കർമ്മ രംഗത്തിറങ്ങുക;സയ്യിദ് ജമലുല്ലൈലി തങ്ങൾ
കോഴിക്കോട്: ഹൈദരാബാദ് ജാമിഅ നിസാമിഅ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കേരള നിസാമീസ് അസോസിയേഷൻ (അമാൻ) സംസ്ഥാന സംഗമം നടത്തി. ബഹുമാനപ്പെട്ട സമസ്തയെ ശക്തിപ്പെടുത്തുവാനും നൂറാം വാർഷികം വിജയിപ്പിക്കുവാനും നിസാമികൾ കർമ്മ രംഗത്തിറങ്ങണമെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.വൈ.എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ജമലുല്ലൈലി തങ്ങൾ ആവശ്യപ്പെട്ടു.
ഉംദത്തുൽ മുഹദിസീൻ ശൈഖ് ഖാജ ശരീഫ് എന്നിവരുടെ പേരിൽ നിസാമീസ് സംസ്‌ഥാന കമ്മിറ്റി നൽകുന്ന രണ്ടാമത് ശൈഖുൽ ഹദീസ് അവാർഡ് പ്രഗൽഭ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ.അരിപ്ര സി. കെ അബ്ദുറഹ്മാൻ ഫൈസിക്ക് സമ്മാനിച്ചു.
സംഗമത്തിൽ നിസാമിയ്യയിൽ നിന്ന് കാമിൽ പൂറിത്തിയാക്കിയവരെ ആദരിച്ചു.ആലിം ഷഹാദാ വിതരണവും പുതിയ സംസ്ഥാന കമ്മിറ്റിയും നിലവിൽ വന്നു.
സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ഡോ.മുസ്തഫ ദാരിമി നിസാമി കരിപ്പൂർ,സത്താർ സാഹിബ് പന്തല്ലൂർ എന്നിവർ വിഷയാവതരണം നടത്തി.ളിയാഉദ്ദീൻ ഫൈസി മേൽമുറി,അബൂബക്കര്‍ സാലൂദ് നിസാമി. റാഫി നിസാമി കൊടുവള്ളി, ഹംസ നിസാമി പായ്പുല്ല് മൂസ നിസാമി കാസർഗോഡ്, അബ്ദുൽ വദൂദ് നിസാമി ആനക്കര, അബ്ദുറഹ്മാൻ നിസാമി ചീക്കോട് എന്നിവർ സംസാരിച്ചു.സ്വാലിഹ് നിസാമി എളേറ്റിൽ സ്വാഗതവും മൊയ്‌ദീൻ നിസാമി ക്ലാരി നന്ദിയും പറഞ്ഞു.