Read Time:1 Minute, 11 Second
എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ മുപ്പത്തി രണ്ടാം എഡിഷൻ സാഹിത്യോത്സവ് കന്നട സാഹിത്യകാരൻ സുന്ദര ബാറടുക്ക ഉദ്ഘാടനം ചെയ്തു
വായന സമൂഹത്തെ നിർമിക്കുന്നു
ഉത്തമ സാഹിത്യകൃതികൾ സത്യത്തെയും നീതിയെയും സ്നേഹത്തേയും സഹവർത്തിത്വത്തേയും ഉയർത്തിപ്പിടിക്കുന്നു.
സമൂഹത്തെ മനസ്സിലാക്കാൻ വായന അനിവാര്യമാണ് എന്ന് പ്രശസ്ത കന്നട സാഹിത്യകാരൻ സുന്ദര ബാറടുക്ക
എസ്എസ്എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവിഷൻ സാഹിത്യോത്സവ് പോഗ്രാം കൗൺസിൽ ചെയർമാൻ നൗഷാദ് സഖാഫി അധ്യക്ഷത വഹിച്ചു .അശ്റഫ് സഖാഫി പുന്നത്ത് ആശയ പ്രഭാഷണം നിർവഹിച്ചു. സാഹിത്യോത്സവ് പ്രോഗ്രാം കൗൺസിൽ കൺവീനർ ഉസ്മാൻ സ്വാഗതവും സഹീർ പൊസോട്ട് നന്ദിയും പറഞ്ഞു.