ഉപയോഗശൂന്യമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടം;താലൂക്ക് ഓഫീസിനായി മാറ്റിവെക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

ഉപയോഗശൂന്യമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടം;താലൂക്ക് ഓഫീസിനായി മാറ്റിവെക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

0 0
Read Time:3 Minute, 15 Second

ഉപയോഗശൂന്യമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടം;താലൂക്ക് ഓഫീസിനായി മാറ്റിവെക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

ഉപ്പള: പതിറ്റാണ്ടുകളായി ഉപ്പള ടൗണിലെ സ്വകാര്യ വ്യക്തിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമന്ദിരം ജനങ്ങളുടെ സൗകര്യാർത്ഥം നയാ ബസാറിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നിലവിൽ ഈ കെട്ടിടത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉപയോഗശൂന്യമായ ജിംനേഷ്യമാണ് ഉള്ളത്. വന്ധ്യ വയോധികരായ വൃദ്ധ ജനങ്ങളടക്കം മൂന്നാം നിലയിലെ കോണിപ്പടികൾ കയറി താലൂക്ക് സ്ഥാന മന്ദിരത്തിലേക്ക് എത്തുന്നത് ഏറെ പ്രയാസകരമാണ്. നിലവിൽ സൗകര്യപ്രദമായ ബ്ലോക്ക് പഞ്ചായത്തിന്റെ ഈ കെട്ടിടം ഉപയോഗിക്കണമെന്ന് ആവശ്യം ശക്തമായി കൊണ്ടിരിക്കെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ സഹകരണവും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവും നാട്ടിൽ ചർച്ചയാകുന്നുണ്ട്.

താലൂക്ക് ആസ്ഥാന മന്ദിരം ഉൾക്കൊള്ളുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തും, ഈ ഒഴിഞ്ഞ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ആയതിനാൽ ഒരൊറ്റ പാർട്ടിയാണ് ഭരണം കയ്യാളുന്നത് കൊണ്ടും അനായേസേന താലൂക്ക് ആസ്ഥാന മന്ദിരം ഈ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയുന്നതുമാണ്. ചില ഗൂഡശക്തികളുടെ ഹിഡൻ അജണ്ടയുടെ ഭാഗമായി പാർട്ടിയും പ്രവർത്തിക്കുന്നത് കൊണ്ടാണ് താലൂക്ക് ആസ്ഥാനം മന്ദിരം ഈ കെട്ടിടത്തിലേക്ക് മാറ്റാൻ വിസമ്മതിക്കുന്നത്. സ്വന്തമായി ഭൂമിയുണ്ടായിട്ടും ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കഴിയാതെ പോകുന്ന ഭരണകർത്താക്കൾക്കും, ജനപ്രതിനിധികൾക്കും താൽക്കാലികമായി എങ്കിലും ജനങ്ങളുടെ സേവന പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ കെട്ടിടത്തിലേക്ക് താലൂക്ക് ആസ്ഥാനമന്ദിരം മാറ്റിസ്ഥാപിക്കാൻ എന്ത് പ്രയാസമാണ് ഉള്ളതെന്നും, ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം ഉണ്ടാകണമെന്നും എൻ.സി.പി. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മെഹമൂദ് കൈക്കമ്പ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!