ചൗക്കി – കമ്പാർ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണ;എസ്.ഡി.പി.ഐ
മൊഗ്രാൽപുത്തൂർ: ഗ്രാമപഞ്ചായത്തിലെ ഏറെ തിരക്കുള്ള ചൗക്കി ഉളിയത്തടുക്ക റോഡിൽ കെ കെ പുറം ജംഗ്ഷന് സമീപം റോഡ് തകർന്ന് ഒന്നരവർഷത്തോളമായി. ശക്തമായ മഴയിൽ റോഡിന്റെ ഒരു വശം തകർന്നത് അപകടങ്ങൾ പതിവാകുന്നതും നിത്യ സംഭവമാണ്. അപകടത്തിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ട്
അപകടം നടക്കുമ്പോൾ സ്ഥലം സന്ദർശിച്ച് പാഴ് വാഗ്ദാനങ്ങൾ നൽകി ജനത്തെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നും ഉണ്ടായത്.
ഇത്തരം ഗർത്തങ്ങൾ വളരെയധികം അപകടമുണ്ടാക്കും എന്നതിനാൽ വേണ്ടപ്പെട്ട അധികാരികൾ ജനരോഷം കണക്കിലെടുത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജനത്തെ പരിഹാസ്യരാക്കുന്ന സമീപനമാണ് തുടരുന്നതെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ സ്ഥലം സന്ദർശിച്ച എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു..