Read Time:1 Minute, 6 Second
കുമ്പള ഷിറിയയിൽ കടലാക്രമണം രൂക്ഷം ; തീരദേശവാസികൾ ആശങ്കയിൽ
കുമ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽപെട്ട ഷിറിയ കടപ്പുറത്ത് കടലാക്രമണം രൂക്ഷമാവുന്നു. പരിസരവാസികൾ ഏറെ ആശങ്കയിൽ കഴിയുകയാണ് ഇവിടെ.
ഇതിനോടകം നിരവധി തെങ്ങുകളും മറ്റും കടപുഴകി വീണു. നൂറു കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് അനവധി വീടുകൾ സ്ഥിതി ചെയ്യുന്നു. വീടുകൾ കടലെടുക്കുമോ എന്ന ഭയത്തോടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് കടൽഭിത്തിയ്ക്കായി ഇവിടെ ഇട്ടിരുന്ന കരിങ്കല്ലുകൾ മുഴുവനും ഒലിച്ചു പോയ നിലയിലാണ്.
അധികൃതർ ഇടപെട്ട് വീട്ടുകാരെ മാറ്റി പാർപ്പിക്കാനും കടൽ സുരക്ഷയൊരുക്കാനും തയാറകണമെന്ന് ഇവർ പറയുന്നു.