എസ്.എസ് എഫ് സ്ഥാപക ദിനം ഏപ്രിൽ 29ന്
“സെലബ്രൈറ്റിങ് ഹ്യുമാനിറ്റി” ശരികളുടെ ആഘോഷം; ഉപ്പള ഡിവിഷൻ സമ്മേളനം മുട്ടം മഖ്ദൂമിയയിൽ
കുമ്പള:എസ്.എസ്.എഫ് ഉപ്പള ഡിവിഷൻ സമ്മേളനം സ്ഥാപക ദിനമായ ഏപ്രിൽ 29ന് മുട്ടം മഖ്ദൂമിയയിൽ നടക്കും.
“സെലബ്രൈറ്റിങ് ഹ്യുമാനിറ്റി ”
ശരികളുടെ ആഘോഷം
എന്ന പ്രമേയത്തിൽ നടക്കുമെന്ന് ഡിവിഷൻ ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
ലഹരിക്കെതിരെ കഴിഞ്ഞ ജനുവരിയിൽ ”അധികാരികളെ നിങ്ങളാണ് പ്രതി” എന്ന ശീർഷകത്തിൽ നടന്ന ഒന്നാംഘട്ട ലഹരി സൈബർ ക്രൈമുകൾക്കെതിരെയുള്ള സമര പരിപാടികൾക്ക് ശേഷം നടക്കുന്ന രണ്ടാംഘട്ട സമരമാണ് കേരളത്തിലെ 125 കേന്ദ്രങ്ങളിൽ ഡിവിഷൻ സമ്മേളനങ്ങൾ.
സമൂഹം ഏറെ ആശങ്കയോടെ ഉറ്റുനോക്കുന്ന വിദ്യാഥിത്വത്തിൽൽ ഏറെ പ്രതീക്ഷയുണ്ട് എന്ന ആശയമാണ് സമ്മേളനം മുന്നോട്ടുവെക്കുന്നത്.
ഉച്ചക്ക് 1ന് ആരംഭിക്കുന്ന ഡിവിഷൻ സമ്മേളനം
വൈകിട്ട് 5 ന് വിദ്യാർഥി റാലിയിൽ അഞ്ച് സെക്ടറുകളിൽ നിന്നായി 400 പ്രതിനിധികൾ സംബന്ധിക്കും.
ലഹരിയും അധാർമികതയും വർധിച്ച സാഹചര്യത്തിൽ പുതിയ കാല വിദ്യാർഥിത്വത്തിൻ്റെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച് പ്രഗൽഭർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
എസ്.വൈ.എസ് ജില്ല ജന. സെക്രട്ടറി സിദ്ധീഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്യും.മുഹമ്മദ് അലി അഹ്സനി മൂസോഡി,എസ്. എസ്.എഫ് സംസ്ഥാന സെക്രട്ടറി ടി.പി സൈഫുദ്ധീൻ കണ്ണൂർ ,ജില്ലാ സെക്രട്ടറി മൻഷാദ് അഹ്സനി,സാദിഖ് ആവളം, ഫാറൂഖ് ആവളം തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് അഹ്‌മദ് മുനീർ ഹിമമി സഖാഫി, ജന:സെക്രട്ടറി അബ്ദുന്നാസർ, ഫിനാൻസ് സെക്രട്ടറി മുബീൻ ഹിമമി, സെക്രട്ടറിമാരായ
ആസിഫ് ഹിമമി, മുസ്തഫ നൂറാനി,കമാൽ മു’ട്ടം എന്നിവർ സംബന്ധിച്ചു.

എസ്.എസ് എഫ് സ്ഥാപക ദിനം ഏപ്രിൽ 29ന് “സെലബ്രൈറ്റിങ് ഹ്യുമാനിറ്റി” ശരികളുടെ ആഘോഷം; ഉപ്പള ഡിവിഷൻ സമ്മേളനം മുട്ടം മഖ്ദൂമിയയിൽ
Read Time:2 Minute, 36 Second