രണ്ട് ദിവസം മുമ്പ് സൗദിയിൽ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു; സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി നടന്ന സൽക്കാരത്തിനിടയിലായിരുന്നു സംഭവം
മഞ്ചേശ്വരം: സുഹൃത്തിൻ്റെ കല്യാണത്തിൽ
പങ്കെടുക്കാൻ രണ്ടു ദിവസം മുമ്പ് ഗൾഫിൽ നിന്നും
എത്തിയ യുവാവ് സൽക്കാരത്തിനിടയിൽ കുഴഞ്ഞു
വീണു മരിച്ചു. മഞ്ചേശ്വരം, പത്താംമൈൽ അണ്ടർ
പാസേജിനു സമീപത്തെ പരേതനായ
ഹസൈനാറിൻ്റെ മകൻ അഹമ്മദ് ഹസ്സൻ എന്ന
നൗമാൻ (25) ആണ് മരിച്ചത്. സുഹൃത്തിന്റെ
കല്യാണത്തിനു മുന്നോടിയായി ഞായറാഴ്‌ച രാത്രി
മീഞ്ച, മൂടംബയലിലെ റിസോർട്ടിൽ നടന്ന
സൽക്കാരത്തിനിടയിലാണ് സംഭവം. കുഴഞ്ഞു വീണ
ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൗദി അറേബ്യയിലെ ദമാമിലെ സിസിടിവി
ഷോറൂമിലെ ജീവനക്കാരനായിരുന്നു മൂന്നു വർഷം
മുമ്പാണ് ഗൾഫിലേക്ക് പോയത്. ബുധനാഴ്‌ച
നടക്കുന്ന സുഹൃത്തിൻ്റെ കല്യാണത്തിൽ
പങ്കെടുക്കുന്നതിനാണ് രണ്ടു ദിവസം മുമ്പ് നാട്ടിൽ
എത്തിയത്. നൗമാൻ്റെ ആകസ്‌മിക വേർപാടിൽ
കണ്ണീരൊഴുക്കുകയാണ് ബന്ധുക്കളും
സുഹൃത്തുക്കളും നാട്ടുകാരും. മാതാവ്: സാഹിറ.
സഹോദരങ്ങൾ: നൗഷീർ, നൗഫൽ, നിഹാൽ, സുഫീന.
ഖബറടക്കം മഗ്‌രിബിനു ശേഷം ഉദ്യാവാർ ആയിരം
ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.