Read Time:1 Minute, 2 Second
www.haqnews.in
ബന്തിയോട് മുട്ടം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ബന്തിയോട്: ബന്തിയോട് മുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മുട്ടം സ്വദേശി അബൂബക്കർ ഹാജി(70) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് നാലോടെ ദേശീയപാത മുട്ടത്താണ് അപകടം. ആരിക്കാടി കടവത്ത് മഖാം ഉറൂസിന്റെ സമാപന ദിവസമായ ഇന്ന് ചീരണി വാങ്ങി തിരിച്ചുപോകുമ്പോഴാണ് കാറിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ അബൂബക്കർ അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. പിന്നീട് ഉപ്പളയിൽ ഹൈവേ പൊലീസിന് മുന്നിൽ നിർത്തുകയായിരുന്നു.


