Read Time:1 Minute, 19 Second
കണച്ചുർ ആയുർവേദിക് മെഡിക്കൽ കോളേജും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഉപ്പള: കണച്ചുർ ആയുർവേദിക് മെഡിക്കൽ കോളേജും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഉപ്പള വ്യാപാരി ഭവനിൽ വെച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉപ്പള യൂണിറ്റ് പ്രസിഡണ്ട് അബ്ദു തമാമിന്റെ അധ്യക്ഷതയിൽ കണിച്ചൂർ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോക്ടർ സുരേഷ് നാഗേല ഗുളി ഉദ്ഘാടനം ചെയ്തു.
ഡോക്ടർ കാർത്തികൻ, ഡോക്ടർ സൈനുദ്ദീൻ, ഡോക്ടർ ആര്യ ,ഡോക്ടർ ചരൺ ,ഡോക്ടർ ആൻ മേരി എന്നവരും അലി അപ്പോളോ, ആഘോഷ ,പി ആർ ഒ തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പള്ളം സ്വാഗതവും ട്രഷറർ നിപ്പ നന്ദിയും പറഞ്ഞു.