ദുബൈ മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ മഹാ സംഗമമായി
ദുബൈ: മംഗൽപാടി പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. റാഷിദിയ പാർക്കിൽ സംഘടിപ്പിച്ച നോമ്പ് തുറക്ക് നൂറു കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. പ്രസിഡന്റ് സിദ്ദീഖ് ബപ്പായിതൊട്ടി, ജനറൽ സെക്രട്ടറി അൻവർ മുട്ടം, ട്രഷറർ ഹാഷിം ബണ്ടസാല, വർക്കിംഗ് പ്രസിഡന്റ് ഫാറൂഖ് അമാനത്, ഓർഗനൈസിംഗ് സെക്രട്ടറി ജംഷീദ് അട്ക്ക എന്നിവർ നേതൃത്വം നൽകി.
ബഷീർ അൽ ഫാസിലി പ്രാർത്ഥന നിർവ്വഹിച്ചു.
സുബൈർ കുബണൂർ, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ, മുഹമ്മദ് കളായി, ജബ്ബാർ ബൈദല, ഖാലിദ് മള്ളങ്കൈ, ഇഖ്ബാൽ പള്ള, മുനീർ ബേരിക തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ സെക്രട്ടറി സുബൈർ കുബണൂരിനെ പ്രസിഡന്റ് സിദ്ദീഖ് ബപ്പായിതൊട്ടിയും മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെയെ ബഷീർ അൽ ഫാസിലിയും മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കളായിയെ ട്രഷറർ ഹാഷിം ബന്ധസാലയും മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാർ ബൈദലയെ റസാഖ് ബന്തിയോടും മണ്ഡലം സെക്രട്ടറി ഖാലിദ് മള്ളങ്കൈയെ വർക്കിങ് പ്രസിഡന്റ് ഫാറൂഖ് അമാനത്തും സംസ്ഥാന പ്രവർത്തക സമിതി അംഗം മുനീർ ബേരികെയെ അബുദാബി കെ എം സി സി മണ്ഡലം സെക്രട്ടറി ഇഖ്ബാൽ പള്ളയും ഷാൾ അണിയിച്ച് ആദരിച്ചു.