ഗതാഗത കുരുക്കഴിയാതെ ബന്തിയോട് ടൗൺ
ബന്തിയോട് : മംഗൽപാടി പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ ബന്തിയോട് ഗതാഗത കുരുക്കും പാർക്കിംഗ് സൗകര്യം ഇല്ലായ്മയും രൂക്ഷമാകുന്നു.
കടകളിലെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ റോഡരികിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങേണ്ടി വരുന്ന സഹചര്യമാണുള്ളത് അത് കൊണ്ട് തന്നെ റോഡ് ഗതാഗതവും ഇവിടെ രൂക്ഷമാവുന്നു. ഹൈവേ റോഡ് പണി നടക്കുന്നതിനാലും റംസാൻ സീസൺ കാലമായതിനാലും വാഹന ഗതാഗതം ദിനംപ്രതി സ്തംഭിക്കുന്നു.
സുപ്പർമാർക്കുറ്റുകൾ,ബേക്കറി,പച്ചക്കറി കടകൾ ,മത്സ്യ കച്ചവടക്കാർ,തുണിക്കടകൾ,ക്ലിനിക്കുകൾ,ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ , ആരാധനാലയങ്ങൾ തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ബന്തിയോട് ഏറ്റവും കൂടുതൽ ഓട്ടോകൾ ഉള്ള ടൗൺ കൂടിയാണ് . നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് സ്കൂൾ കോളേജുകളിലേക്ക് ദിനേന പോകുന്നത്.
കൂടാതെ നിരവധി സ്കൂൾ ബസുകൾ പോകുന്ന റോഡും കൂടിയാണ് ബന്തിയോട് പെർമുദെ റോഡ്.
പെർമുദെ ഭാഗത്തേക്ക് പോകുന്ന ബസ് നിർത്താനുള്ള സൗകര്യം ഇവിടെ ഇല്ലാത്തതും ടെമ്പോ, ടാക്സി എന്നിവയ്ക്ക് പ്രത്യേക സ്റ്റാന്റില്ലാത്തതും ഗതാഗത സംതംഭനത്തിന് കാരണമാകുന്നു.