ചരിത്രപരമായ ചുവടുവെപ്പ്​; സൗദി റിയാലിന് ഔദ്യോഗിക ചിഹ്നമായി

ചരിത്രപരമായ ചുവടുവെപ്പ്​; സൗദി റിയാലിന് ഔദ്യോഗിക ചിഹ്നമായി

0 0
Read Time:2 Minute, 5 Second

ചരിത്രപരമായ ചുവടുവെപ്പ്​; സൗദി റിയാലിന് ഔദ്യോഗിക ചിഹ്നമായി

ജിദ്ദ : സൗദി അറേബ്യയുടെ കറൻസിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സൽമാൻ രാജാവ്​ അംഗീകാരം നൽകി. ഇത് രാജ്യത്തി​ന്റെ ദേശീയ കറൻസിയുടെ ഐഡൻറിറ്റിയെ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലായ തീരുമാനമാണ്. പുതിയ ചിഹ്നത്തിന് അംഗീകാരം നൽകുന്നതിന് നേതൃത്വം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി സെൻട്രൽ ബാങ്ക് (സാമ) ഗവർണർ അയ്മൻ അൽ സയാരി അഗാധമായ നന്ദി അറിയിച്ചു.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം ഉയർത്തിക്കാട്ടുന്നതിന്​ ഈ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു . വിവിധ വകുപ്പുകളുമായി സംയോജിച്ച്​ സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ റിയാലി​െൻറ ഔദ്യോഗിക ചിഹ്​നം ക്രമേണ പ്രയോഗത്തിൽ വരുത്തുമെന്ന് അൽസയാരി വ്യക്തമാക്കി.

ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരികമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള കറൻസികളിൽ, പ്രത്യേകിച്ച് ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ സൗദി റിയാലിനെ പ്രധാനമായി സ്ഥാപിക്കുന്നതിനുമാണ് ഔദ്യോഗിക ചിഹ്​നം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!