കേരളത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയവഴിയുള്ള
ചാരിറ്റിക്ക് തുടക്കം കുറിച്ച എബി കുട്ടിയാനത്തെ ആദരിച്ചു
കേരളത്തില്‍ തന്നെ ആദ്യമായി സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റിക്ക് തുടക്കം കുറിച്ച് വലിയ വിപ്ലനം സൃഷ്ടിച്ച കാസര്‍കോട്ടുകാരനായ എബി കുട്ടിയാനത്തെ കുദുവ പ്രീമിയര്‍ ലീഗില്‍ ആദരിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷറഫ് ഉപഹാരം സമ്മാനിച്ചു. 2010 കാലഘട്ടത്തിലാണ് എബി കുട്ടിയാനത്തെ സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റിയുടെ സാധ്യതകള്‍ സമൂഹത്തിന് കാണിച്ചു കൊടുത്തത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ്അതിനെ പിന്തുടര്‍ന്നു. ആര് ചാരിറ്റി മേഖലയിലേക്ക് വന്നാലും അതിന്റെ തുടക്കക്കാരന്‍ എബി കുട്ടിയാനമാണെന്നത്്് കാസര്‍കോടിന് വലിയ അഭിമാനമാണെന്നും എം.എല്‍.എ പറഞ്ഞു. ചാരിറ്റി രംഗത്ത് വലിയ ബഹളങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന എബി കുട്ടിയാനം ഇന്നും ഈ മേഖലയിലെ നിശബ്്ദ സാന്നിധ്യമാണെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
![കേരളത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയവഴിയുള്ള ചാരിറ്റിക്ക് തുടക്കം കുറിച്ച എബി കുട്ടിയാനത്തെ ആദരിച്ചു](https://haqnews.in/wp-content/uploads/2025/02/eiWI2D579760-1170x1259.jpg)
കേരളത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയവഴിയുള്ള ചാരിറ്റിക്ക് തുടക്കം കുറിച്ച എബി കുട്ടിയാനത്തെ ആദരിച്ചു
Read Time:1 Minute, 29 Second