Read Time:46 Second
www.haqnews.in
ഷിറിയ റെയിൽവേ പാളത്തിന് സമീപം പഴകിയ മനുഷ്യ ജഡം ; പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: ഷിറിയ റെയിൽവേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി. വിവരത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തും. കണ്ടെത്തിയ തലയോട്ടിക്ക് ആറുമാസത്തിലധികം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ട്രെയിൻ തട്ടി മരിച്ച ആളുടെതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.