മഞ്ചേശ്വരം താലൂക്ക് ഓഫിസ് അന്യമാകുമോ ? ജനപ്രതിനിധികളുടെയും, സർക്കാരിന്റെയും മൗനം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യം: മഹ്മൂദ് കൈക്കമ്പ
ഉപ്പള: 2013 ൽ രൂപീകൃതമായ മഞ്ചേശ്വരം താലൂക് ഓഫീസിന് ഇന്നും ശാപമോക്ഷം ലഭിക്കാത്തത് ജനപ്രതിനിധികളുടെയും, സർക്കാരിന്റെയും അലംഭാവം ഒന്ന് കൊണ്ട് മാത്രമാണെന്ന് വിവരവകാശ പ്രവർത്തകൻ മെഹ്മൂദ് കൈകമ്പ പ്രസ്താവനയിൽ ആരോപിച്ചു. ഉപ്പളയിലെ സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വാടക മുറിയിൽ പ്രവർത്തിക്കുന്ന താലൂക് ഓഫിസിൽ സാധാരണക്കാർക്ക് ഇന്നും എത്തിച്ചേരാൻ പ്രയാസമാണ്. നിയമസഭയിൽ താലൂക് വിഷയം നിരന്തരം ഉന്നയിക്കുമ്പോഴും
എം. എൽ. എ. യുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു എന്നതല്ലാതെ ഫണ്ട് നീക്കിവെക്കാനോ, സാങ്കേതിക കാര്യങ്ങൾ ദ്രുത ഗതിയിലാക്കാനോ സർക്കാർ ശ്രമിക്കാത്തത് പിന്നാക്ക പ്രദേശമായ മഞ്ചേശ്വരത്തോട് കാണിക്കുന്ന തികഞ്ഞ അവജ്ഞയാണ്.
ഇക്കഴിഞ്ഞ ഇടക്കാല ബജറ്റിൽ പോലും മഞ്ചേശ്വരം താലൂക്കിനെ അവഗണിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ജനസംഖ്യാ അനുപാതത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ബാബുപ്പോൾ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ മഞ്ചേശ്വരം താലൂക് ആസ്ഥാന മന്ദിരം നയാബസാർ ഐല മൈതാനത്തിൽ സ്ഥാപിക്കാനും, നിലവിൽ ക്ഷേത്ര കമ്മിറ്റിയുമായുള്ള തർക്കം രമ്യമായി പരിഹരിച്ച് താലൂക്ക് ആസ്ഥാനം യുദ്ധകാല അടിസ്ഥാനത്തിൽ കൊണ്ട് വരാനും ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും മഹ്മൂദ് കൈകമ്പ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മഞ്ചേശ്വരം താലൂക്ക് ഓഫിസ് അന്യമാകുമോ ? ജനപ്രതിനിധികളുടെയും, സർക്കാരിന്റെയും മൗനം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യം: മഹ്മൂദ് കൈക്കമ്പ
Read Time:2 Minute, 22 Second