ദേശീയ പാത 66: മംഗൽപാടി കുക്കാറിൽ അനുവദിച്ച നടപ്പാത യുടെ ജോലി ഉടൻ ആരംഭിക്കണം;കുക്കാർ ഡെവലപ്മെന്റ് ആക്ഷൻ കമ്മിറ്റി
ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ കുക്കാറിൽ ദേശീയ പാത 66 ൽ 30+710-730 അനുവദിച്ചിട്ടുള്ള നടപ്പാത (എഫ്ഒ.ബി) യുടെ പണി തുടങ്ങാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.കുട്ടികൾക്കും കാൽ നടയാത്രക്കാർക്കും ഉപകാരപ്പെടുന്ന വിധത്തിൽ രണ്ടു ഭാഗങ്ങളിലേക്കും നടന്നു പോകാൻ ഉതകുന്ന വിധത്തിൽ സ്കൂളുകൾക്കുമുന്നിൽ എഫ് .ഒ ബി. നിർമ്മിക്കുമെന്ന് ദേശീയപാതഅധികൃതർ ഉറപ്പു നൽകിയിരുന്നു.
കുക്കാറിലെ എൽ പി സ്കൂളിലെയും , അംഗൻവാടിയിലെയും, നൂറ് കണക്കിന് കൊച്ചുകുട്ടികൾക്കും മറ്റ് സ്കൂൾ കോളേജിലെ കുട്ടികൾക്കും, മംഗൽപാടി ചെറുഗോളി, കുക്കാർ, പെരിങ്കടി, ബെരിക്ക പ്രദേശവാസികൾക്കും ദേശീയ പാത മുറിച്ചു കടക്കാൻ ഇത് മാത്രമാണ് എക ആശ്രയം .
പദ്ധതി വൈകുന്നതിൽ രക്ഷിതാക്കളും, നാട്ടുകാരും വളരെ ആശങ്കയിലാണ്.
ആദ്യ ഘട്ടത്തിൽ തന്നെ അനുവദിച്ച നടപ്പാതയുടെ പണി അടിയന്തിരമായി ആരംഭിക്കണമെന്ന് എന്ന് കുക്കാർ ഡെവലപ്മെന്റ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.