ഗാസയിൽ 100മസ്ജിദുകൾ നിർമ്മിച്ച് നൽകും;ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ
ങ
ഇസ്രായേൽ അധിനിവേശസേന നൂറുകണക്കിന് പള്ളികൾ തകർത്ത ഗസയിൽ 100 പള്ളികൾ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ. റമദാൻ അടുത്തെത്തിയ സാഹചര്യത്തിൽ ഗസയിലെ ജനങ്ങളുടെ അടിയന്തരാവശ്യം മുൻനിർത്തിയാണ് മസ്ജിദ് നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയർമാനും ഇന്തോനേഷ്യൻ വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് യൂസുഫ് കല്ല പറഞ്ഞു.
“ഗസയിലെ അവസ്ഥകൾ ഇന്തോനേഷ്യൻ സമൂഹത്തെ അറിയിക്കേണ്ടത് പ്രധാനമാണ്. ഒന്നരവർഷത്തിനുള്ളിൽ ആയിരത്തിലധികം പള്ളികളാണ് ഗസയിൽ ഇസ്രായേൽ സേന തകർത്തത്- കല്ല പറഞ്ഞു. ആദ്യപടിയായി 10 പള്ളികളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. ഗസ അധികൃതരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പള്ളി നിർമാണത്തിന് ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾ സംഭാവന നൽകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.