Read Time:1 Minute, 17 Second
ആരിക്കാടി കോട്ടയിലെ നിധി വേട്ട; ഉന്നതല അന്വേഷണം വേണം: പിഡിപി
കുമ്പള: ആരിക്കാടി കോട്ടയിൽ നിധി എടുക്കാൻ വേണ്ടി കുഴിക്കുന്നതിനിടയിൽ നാല് പേർ അറസ്റ്റിലായ സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
ഒരു ജനപ്രതിനിധി ഉൾപ്പെട്ട സംഭവം അത്യന്തം ആശങ്കാജനകമാണ്
അറസ്റ്റിലായ ജനപ്രതിനിധിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണമെന്നും പിഡിപി കുമ്പള പഞ്ചായത്ത് നേതാക്കൾ പറഞ്ഞു
യോഗത്തിൽ ഹനീഫ ആരിക്കാടി ബഷീർ കജാലം അഷ്‌റഫ് ബദ്രിയ നഗർ സ്വാദിഖ് മുളിയടുക്കം അഷ്‌റഫ് ആരിക്കാടി ഖലീൽ കൊടിയമ്മ അഷ്‌റഫ് ഊജാർ ഹമീദ് ഊജാർ അബ്ദുള്ള മൊഗ്രാൽ റസാഖ് മുളിയട്ക്ക എം എ കളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.