ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എം.പി.എൽ സീസൺ-6 ഞായറാഴ്ച ഷാർജയിൽ
ദുബായ് : കെഎംസിസി മഞ്ചേശ്വരം കമ്മിറ്റിയുടെ കീഴിൽ നടത്തിവരുന്ന മെഗാ എം എം പി എൽ സീസൺ -6 ക്രിക്കറ്റ് ലീഗ് 19.01.25 ഞായാറാഴ്ച രാവിലെ 7 മണി മുതൽ ഷാർജ ഇംഗ്ലീഷ് സ്കൂൾ മുവൈല മലേഹ റോഡ് ഗ്രൗണ്ടിൽ വെച്ചു അരങ്ങേറും.
മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള കുമ്പള ,പൈവളികെ ,മംഗൽപാടി ,എൻമകജെ ,മീഞ്ച ,വോർക്കാടി ,പുത്തിഗെ ,മഞ്ചേശ്വരം എന്നീ പഞ്ചായത്തിൽനിന്നുള്ള 8 ടീമുകളാണ് എം എം പി എൽ കിരീടത്തിൽ മുത്തംവെക്കാൻ മാറ്റുരക്കുന്നത്.
തുളുനാടിന്റെ മണ്ണിൽ കായികമേഖലയിൽ മികവ് തെളിയിച്ച ഒരുപിടി പ്രതിഭകളെ ഒരേകുടക്കിഴിൽ അണിനിരത്തി അവരുടെ ക്രിക്കറ്റ് വീര്യത്തെ പ്രവാസലോകത്ത് ഉണർത്തുക എന്ന ലക്ഷത്തോടുകൂടിയാണ് ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഓവർ ആം ക്രിക്കറ്റ് ലീഗ് എല്ലാവർഷവും നടത്തിവരുന്നത് .
ഇത്തവണ ഷാർജയിലെ അതിമനോഹരമായ മൈതാനത്തിൽ കോടമഞ്ഞിന്റെ വശ്യ മനോഹാരിതയെ തൊട്ടുണർത്തികൊണ്ട് ഫൈറ്റേഴ്സ് മംഗൽപാടിയും ലെജന്റ്സ് വൊർക്കാടിയും തമ്മിലുള്ള മത്സരത്തോടുകൂടി ക്രിക്കറ്റ് മാമാങ്കത്തിനു തിരിതെളിയും.നിലവിലെ ജേതാക്കളായ എൻമകജെ ,രണ്ടാംസ്ഥാനക്കാരായ മീഞ്ച തുടങ്ങിയ ടീമുകൾകൂടി വരുമ്പോൾ മത്സരങ്ങൾക്ക് മൂർച്ചകൂടും.
കലാശപ്പോരിൽ ജേതാക്കളാവുന്ന ടീമിനെ പ്രവചിച്ചു വിജയികളാവാനുള്ള അവസരം ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച നടക്കുന്നു ഈ ക്രിക്കറ്റ് പോരാട്ടം വീക്ഷിക്കാൻ കായിക പ്രേമികളെയും കാത്ത് കിടകാകുകയാണ് ഷാർജയിലെ അതിമനോഹരമായ ഗ്രൗണ്ട്.