Read Time:1 Minute, 14 Second
കൗമാര സൗഹൃദ ആരോഗ്യ ദിനം സംഘടിപ്പിച്ചു.
മഞ്ചേശ്വരം: ബ്ലോക്ക് FHC മഞ്ചേശ്വരത്തിന് കീഴിൽ കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ G H S ഉദ്യാവറിൽ വച്ച് കൗമാര സൗഹൃദ ആരോഗ്യ ദിനം സംഘടിപ്പിച്ചു.അധ്യാപകൻ ശ്രീ.ജയരാജ് സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. നാരായണ ഡി. അധ്യക്ഷത വഹിച്ചു.കൗമാരക്കാർകായി മഞ്ചേശ്വരം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ദീലീപ് ലഹരി വിരുദ്ധത എന്ന വിഷയത്തിലും ICTC കൗൺസിലർ ശ്രീ.യോഗിഷ് ഷെട്ടി സോഷ്യൽ മീഡിയയും കമ്യൂണിക്കേഷനും എന്ന വിഷയത്തിലും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസ് പ്രമിൻ,ഷാഫി,അഖിൽ,വിപിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അഡോളസെൻ്റ് കൗൺസിലർ അവിത പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.