കുണിയ കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവൽ “KCLF 25” ലോഗോ പ്രകാശനം ചെയ്തു
കാസർകോട്: കുണിയ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുണിയ കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കാസർഗോഡ് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവം ഫെബ്രുവരി 5,6 തീയതികളിൽ കുണിയ കോളജിൽ വച്ച് നടത്തപ്പെടുന്നു.
ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാഹിം യുകെ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കളക്ടർ കെ. ഇമ്പശേഖർ, സബ്കളക്ടർ പ്രതീക് ജയിൻ, പി. ഷിജിൻ, യൂണിയൻ സെക്രട്ടറി ഷംഷാദ്, ക്യാപ്റ്റൻ റീസിൻ റഹ്മാൻ മറ്റു കോളേജ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
സാഹിത്യോത്സവത്തിൽ 50ൽ പരം കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.