ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം മെഗാ എം.എം.പി.എലിനു പ്രൗഢമായ തുടക്കം: ഡബിൾസ് ബാഡ്മിന്റൺ;ഇജാസ് -മുസ്താർ സഖ്യം ജേതാക്കൾ
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈവിധ്യമാർന്ന പരിപാടികളോടുകൂടി നടത്തുന്ന മെഗാ എം.എം.പി.എലിന്റെ ഭാഗമായി നടത്തിയ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിൽ മഞ്ചേശ്വരം പഞ്ചായത്തിന്റെ ഇജാസ് -മുസ്താർ സഖ്യം വിജയികളായി ,വാശിയേറിയ കലാശപ്പോരിൽ മംഗൽപാടി പഞ്ചായത്തിന്റെ ഖാദർ -സത്താർ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തുകൊണ്ടാണ് ഇജാസ് മുസ്താർ സഖ്യം കിരീടം ചൂടിയത് ,മഞ്ചേശ്വരം പഞ്ചായത്തിന്റെ മാജിദ് -അൽത്താഫ് സഖ്യത്തിനാണ് മൂന്നാം സ്ഥാനം ..
ദുബൈ അൽ ഖിസൈസ് ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ ഡിസംബർ ഇരുപത്തിരണ്ട് ഞായറാഴ്ച വൈകുന്നേരം 5മണിക്ക് ആരംഭിച്ച ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ മഞ്ചേശ്വരം മണ്ഡലത്തിന്റെ എട്ട് പഞ്ചായത്തുകളിൽനിന്നായി ഇരുപത്തിനാലു ടീമുകളാണ് മാറ്റുരച്ചത്
വിജയികൾക്കുള്ള സമ്മാനദാനം മുസ്‌ലിം ലീഗ് മഞ്ചേഷ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കേ ,ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ,ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ടൂർണമെന്റ് സ്പോൺസർ ഔഷധി ക്യൂർ ഗ്രൂപ്പ് അംഗം നിസാർ ഒളയം,സിദ്ദിഖ് ബാപ്പായിത്തൊട്ടി മാനേജിങ് ഡയറക്ടർ അൽ സാമ്രാൻ എന്നിവർ നടത്തി ,കെഎംസിസി ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാർ ,അഷ്‌റഫ് പാവൂർ ,മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ ,ജനറൽ സെക്രട്ടറി സൈഫുദ്ധീൻ മൊഗ്രാൽ ട്രഷർ മൻസൂർ മർത്യാ ,മണ്ഡലം ഭാരവാഹികളായ മുഹമ്മദ് കളായി ,യൂസുഫ് ,സലാം പാടലടുക്ക ,റാസിഖ് ,റസാഖ് ,അമാൻ ,ഖാലിദ് ,അഷ്‌റഫ് ഉളുവാർ കൂടാതെ വിവിധ പഞ്ചായത്ത് ഭാരവാഹികളും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു …